പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റി പിൻ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീൻ- സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയിൽ കുടുങ്ങിയ പിൻ ആണു കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ പുറത്തെടുത്തത്.
കളിക്കുന്നതിനിടെ കുഞ്ഞ് പിൻ വിഴുങ്ങുകയായിരുന്നു. നിർത്താതെ കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിൻ നീക്കം ചെയ്യാൻ സാധിച്ചില്ല. കുഞ്ഞിനു വായ അടയ്ക്കാൻ കഴിയാതെ കരയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന്, കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.
അനസ്തേഷ്യ നടത്തിയശേഷം ലാറിംഗോസ്കോപ്പിയിലൂടെ പിൻ പുറത്തെടുത്തു. പിന്നിന്റെ മുകൾ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാൻ കഴിയാതിരുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. ഇഎൻടിക്കു പുറമെ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…