topnews

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിലെത്തും, വന്ദന ദാസിന്റെ വീട് സന്ദർശിക്കും

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തുക. കവടിയാര്‍ ഉദയ്പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാന വനിതാ തൊഴിലാളി സംഗമം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം 5.30ന് അന്തരിച്ച ഡോ. വന്ദന ദാസിന്റെ കോട്ടയത്തെ വസതിയും സ്മൃതി ഇറാനി സന്ദര്‍ശിക്കും.

കേന്ദ്രമന്ത്രി വി മുരളീധരൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബി.എം.എസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേല്‍, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം ഉപരാഷ്‌ട്രപതി ജഗദീപ്‌ ധൻകറിന്റെ കേരളാ സന്ദർശനം ഇന്നും തുടരും. ക്ലിഫ് ഹൗസിൽ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും.

തുടർന്ന് രാവിലെ 10:30ന് നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 12 ന് അദ്ദേഹം കണ്ണൂരിലേക്ക് പോകും. ഏഴിമല നാവിക അക്കാദമി സന്ദർശിക്കുന്ന അദ്ദേഹം ശേഷം ചിത്തോർഗഡിലെ സൈനിക് സ്‌കൂളിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക രത്‌ന നായരെ തലശേരിയിലെ വസതിയിലെത്തി സന്ദർശിക്കും.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

56 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago