kerala

ഹിന്ദു സഖാക്കളെ നിങ്ങളുടെ ആട് ജീവിതമാണ് യഥാർത്ഥ കേരള സ്റ്റോറി- അഞ്ജു പാർവതി പ്രഭീഷ്

കോന്നി എംഎൽഎ ജനീഷ് കുമാർ കുടുംബ സമേതം ​ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നതോടെ വലിയ തോതിൽ സൈബർ ആക്രമണംവും നേരിട്ടു. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയ്ക്ക് വിരുദ്ധമാണ് ജനീഷ്കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ഒരുവിഭാഗം ആരോപിച്ചത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കെ ടി ജലീലിന് മക്കയിൽ പോകാം!ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം!തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം! പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരിൽ പോയി തൊഴുതാൽ വിശദീകരണം മസ്റ്റാണ്.. ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയിൽ പോയാൽ പുറം തിരിഞ്ഞേ നിൽക്കൂ… ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോയാൽ അതിന് വിശദീകരണം വേണം… പാർട്ടി കനിഞ്ഞു നൽകിയ സ്ഥാനം നില നിറുത്തണമെങ്കിൽ ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ… മറ്റ് ഒരു മതത്തിന്റെ ആരാധനാലയത്തിന്റെ മേലും ദേവസ്വം ബോർഡിന് കയ്യിട്ട് വാരണ്ട.. അതിന് ഹൈന്ദവ ദേവാലയങ്ങൾ വേണം.. പക്ഷേ അവിടെ കമ്മ്യൂണിസ്റ്റ് ഹിന്ദു പോയാൽ വിശദീകരണം..എന്തോന്ന് ഇരട്ടത്താപ്പാണ് ഇതെന്നാണ് അഞ്ജു ചോദിക്കുന്നത്

കുറിപ്പിങ്ങനെ

ദേ ഇതാണ്, ഈ കാണുന്നതാണ് കേരള സ്റ്റോറി.! ടി യാന്റെ ഒക്കെ ഒരു ഗതികേട് നോക്കണേ! വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ആവോളം ഉള്ള ജനാധിപത്യ ഇന്ത്യയിലെ ഇങ്ങേ അറ്റത്തെ ഇള്ളോളം ഉള്ള ഒരു സ്ഥലത്ത് ജനിച്ചതാണോ ഇങ്ങേരുടെ കുറ്റം? അല്ല! പിന്നെ?

ആ ഇള്ളോളം ഉള്ള നാട്ടിലെ ഹിന്ദു സഖാവായി ജനിച്ചു പോയതാണ് ഇങ്ങേരുടെ ഗതികേട്.! ഹിന്ദു അല്ലാതെ മറ്റേത് മതത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് ആയാലും അയാൾക്കിവിടെ വാരിക്കോരി ആരാധനാ സ്വാതന്ത്ര്യം നല്കപ്പെടും. അതുപോലെ ഹിന്ദു കമ്മ്യൂണിസ്റ്റ് ആയിട്ട് ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റേത് ആരാധനാലയത്തിന്റെ മുന്നിൽ പോയി ഇങ്ങനെ നിന്നാലും മതേതര പട്ടം നെറ്റിയിൽ ഒട്ടിച്ചു കൊടുക്കും!
പക്ഷേങ്കി ഭരണഘടന എടുത്തു പൊക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറാനും അവരുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാനും മുന്നിൽ നിൽക്കുന്ന കമ്മിസം ഭരണഘടന നൽകുന്ന ആരാധന സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് ഹിന്ദു വേണമെന്ന് ആഗ്രഹിച്ചാൽ ആ ആഗ്രഹത്തെ നാലായി മടക്കി പോക്കറ്റിലിട്ട് ചെഗുവിനെ മാത്രം ധ്യാനിച്ചിരിക്കാൻ പറയും!

കെ ടി ജലീലിന് മക്കയിൽ പോകാം!ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം!തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം! പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരിൽ പോയി തൊഴുതാൽ വിശദീകരണം മസ്റ്റാണ്.. ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയിൽ പോയാൽ പുറം തിരിഞ്ഞേ നിൽക്കൂ… ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോയാൽ അതിന് വിശദീകരണം വേണം… പാർട്ടി കനിഞ്ഞു നൽകിയ സ്ഥാനം നില നിറുത്തണമെങ്കിൽ ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ… മറ്റ് ഒരു മതത്തിന്റെ ആരാധനാലയത്തിന്റെ മേലും ദേവസ്വം ബോർഡിന് കയ്യിട്ട് വാരണ്ട.. അതിന് ഹൈന്ദവ ദേവാലയങ്ങൾ വേണം.. പക്ഷേ അവിടെ കമ്മ്യൂണിസ്റ്റ് ഹിന്ദു പോയാൽ വിശദീകരണം..എന്തോന്ന് ഇരട്ടത്താപ്പാണ് ഹേ ഇത്!

കോഴിക്കോട് CPM പാർട്ടി പ്ലീനത്തിന് മുസ്ലീം സമുദായക്കാർക്ക് നിസ്കരിക്കാൻ പ്രത്യേക റൂം! അവിടെ ഭരണഘടന കൊടുക്കുന്ന ആരാധനാ സ്വാതന്ത്രത്തിന് നൂറിൽ നൂറ് മാർക്ക്. എന്നിട്ട് അതേ പ്ലീനത്തിൽ ഹിന്ദു സഖാക്കളോട് ഗണപതി ഹോമം നടത്തൽ, അമ്പലത്തിൽ പോകൽ എന്നീ പിന്തിരിപ്പൻ കർമ്മങ്ങൾ ചെയ്യരുത് എന്ന് CPM ഫത്വ! ഇതൊക്കെ ചോദ്യം ചെയ്യാൻ നട്ടെല്ല് ഇല്ലാത്ത പടുവാഴ അണികൾ…ബൈബിളും ഖുർആനും വായിച്ചാൽ അത് മതങ്ങളെ ബഹുമാനിക്കുന്ന മതേതരത്വം. പക്ഷേ കർക്കിടക മാസത്തിൽ രാമായണം വായിച്ചു പോയാൽ അത് പാർട്ടിക്ക് ക്ഷീണം…ഹദീസുകളും, ബൈബിൾ വചനങ്ങളും ഉദ്ധരിക്കുന്നത് മതേതരത്വം.. പക്ഷേ ഗീത ഉരുവിട്ടാൽ പിന്നോട്ടുള്ള നടത്തം.. കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദു സഖാക്കൾക്ക് വിശ്വാസം വന്നാൽ അത് അന്ധവിശ്വാസം! മറ്റുള്ളവർക്ക് അത് പത്തരമാറ്റ് മതവിശ്വാസം!കഷ്ടം! ഹിന്ദു സഖാക്കളെ നിങ്ങളുടെ ഈ ആട് ജീവിതമാണ് യഥാർത്ഥ കേരള സ്റ്റോറി…

Karma News Network

Recent Posts

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

11 mins ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം…

42 mins ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

1 hour ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

2 hours ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

2 hours ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago