social issues

മഴ നനഞ്ഞ് അച്ഛന്റെ മൃതദേഹം, ദഹിപ്പിക്കാന്‍ ആറടി മണ്ണില്ലാതെ പകച്ച് നിന്ന ഞാനും അമ്മയും, മനസ് തുറന്ന് സ്‌നേഹ

ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരും കാണില്ല.കെ എസ് യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ജീവിതത്തില്‍ നേരിടേണ്ടി വന്നത് ഉള്ളു പൊള്ളും നിമിഷങ്ങളാണ്.ഈ ജീവിത പരീക്ഷണങ്ങളെ തള്ളി നീക്കിയാണ് പഠനത്തിലും രാഷ്ട്രീയത്തിലും സ്‌നേഹ തിളങ്ങുന്നത്.ഒരു ചാനല്‍ പരിപാടിയിലാണ് തന്റെ ജീവിതത്തിലെ കനല്‍വഴികളെ കുറിച്ച് സ്‌നേഹ മനസ് തുറന്നത്.

അച്ഛന് ചൂരല്‍കസേര വീടുകളില്‍ പോയി ചെയ്യുന്ന ജോലിയായിരുന്നു.പ്രത്യേകിച്ച് സമ്പാദ്യമൊന്നുമില്ലായിരുന്നു.അച്ഛന്‍ ചെറിയ ചുമയുണ്ടായിരുന്നു.സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു.പത്താംക്ലാസ് പ്ലസ്‌വണ്‍ കാലത്ത് ചുമ ടിബിയായി മാറി.രോഗം മൂര്‍ച്ഛിച്ചതോടെ അച്ഛന് എന്നെപ്പോലും ഓര്‍മയില്ലാതായി.അച്ഛന്റെ പ്രിയപ്പെട്ടവളാണ് ഞാന്‍. ഓര്‍മയില്ലാതായതോടെ എന്നെ ഇഷ്മില്ലാതെയായി.എന്റെ പരീക്ഷ ദിവസം, പോവാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ പിടിച്ചുതള്ളി.എനിക്ക് അത് ഷോക്കായിരുന്നു. പ്ലസ്‌വണ്ണില്‍ പഠിക്കുന്ന കാലമായപ്പോഴേക്കും അച്ഛന്റെ ഓര്‍മ പൂര്‍ണ്ണമായും നശിച്ചു.അമ്മ അച്ഛനുവേണ്ട ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടാണ് വീട്ടുജോലിക്കായി പോകുന്നത്.ഞാന്‍ സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്ന ചില ദിവസങ്ങളില്‍ അച്ഛനെ വീട്ടില്‍ കാണാറില്ല.പലപ്പോഴും റോഡിലൂടെ തുണിപോലുമില്ലാതെ ഭിക്ഷക്കാരനെപ്പോലെ അച്ഛന്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ആ ദുരനുഭവങ്ങളൊന്നും മറക്കാനാകില്ല.

അച്ഛന്‍ മരിച്ച വിവരം ഒരാള്‍ സ്‌കൂളില്‍ വന്ന് പറയുകയായിരുന്നു.ഞാനും അമ്മയുടെ കൂടി ആശുപത്രിയില്‍ ചെന്നപ്പോള്‍ ഒരു ബെഞ്ചില്‍ അച്ഛനെ കിടത്തിയിരിക്കുന്നു.കയ്യില്‍ ഡ്രിപ്പ് ഇട്ടിട്ടുണ്ട്.അവസാനത്തുളി ബ്ലോക്കായി നില്‍ക്കുന്നുണ്ടായിരുന്നു.അച്ഛന്‍ മരിച്ചുവെന്ന് മനസിലായത് അങ്ങനെയാണ്.ഞങ്ങളുടെ വീട്ടില്‍ വെള്ളംകയറിയ കാലമാണ്.മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അമ്മയും പകച്ചുനിന്നു.ഒടുവില്‍ അച്ഛന്റെ സഹോദരങ്ങള്‍ വന്നു.അവരുടേത് നല്ല വീടുകളാണ്,എന്നാല്‍ അവിടെ അടക്കാന്‍ സമ്മതിക്കാതെ ഒരു മാലിന്യക്കൂമ്പാരം പോലെയൊരു സ്ഥലത്തേക്കാണ് അച്ഛന്റെ മൃതദേഹം കൊണ്ടുപോയത്.രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ മഴപെയ്തു.മൃതദേഹത്തില്‍ മഴവെള്ളം വീണുകൊണ്ടിരുന്നു.ആ കാഴ്ച ഒരിക്കലും മറക്കാനാകില്ല.അച്ഛനെ ദഹിപ്പിക്കാന്‍ ആറടി മണ്ണിലാതെ അമ്മയും ആ പതിനഞ്ചുകാരിയും പകച്ചുനിന്നു.ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ജീവിതത്തിലേറ്റ പ്രതിസന്ധികളില്‍ നിന്നുള്ള പാഠമാണ്. അച്ഛന്റെ മരണശേഷമാണ് ഞാനും അമ്മയും കൂടി കട തുടങ്ങിയത്.സ്‌നേഹ പറഞ്ഞു.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

18 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

23 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

51 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago