Categories: kerala

ജൂറിയോട് പോകാന്‍ പറ; ജനങ്ങളുടെ മനസില്‍ നിമിഷയാണ് മികച്ച നടിയെന്ന് സോഷ്യല്‍ മീഡിയ

നിമിഷയ്ക്ക് പുരസ്‌കാരം ലഭിക്കാത്തത്തില്‍ വലിയ അതൃപ്തിയാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷയുടെ സ്വാഭാവിക അഭിനയവും മറ്റും ഇതോടൊപ്പം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവാര്‍ഡിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉണ്ടായിട്ടും നിമിഷയെ പരിഗണിച്ചില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി, ജൂറിയോട് പോകാന്‍ പറയെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്‌ . സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്ബോള്‍ ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നത് മികച്ച നടിയായി നിമിഷ സജയനെ തിരഞ്ഞെടുക്കുമെന്ന് തന്നെയായിരുന്നു. നിമിഷയുടെ ഓരോ സിനിമകളും ഒരു നായികയെന്ന നിലവില്‍ അവര്‍ ഭംഗിയില്‍ കൈകാര്യം ചെയ്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം, അന്ന ബെന്നിന്റെ അഭിനയത്തെ കുറച്ചു കാണാതെ തന്നെയാണ് ആരാധകര്‍ നിമിഷ സജയന് വേണ്ടി നിലകൊള്ളുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കപ്പേളയിലെ അന്ന ബെന്നിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങള്‍ വിലയിരുത്തുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago