entertainment

വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതല്ലേ, മകളെ ക്ലീനിങ്ങും, കുക്കിംഗും പഠിപ്പിക്കാറുണ്ട്, സ്റ്റാര്‍ മാജിക്കിലെ നടി മുക്തയുടെ പരാമര്‍ശത്തില്‍ പരാതി..

സ്റ്റാര്‍ മാജിക് ഷോ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. നടി മുക്തയും മകളും അതിഥികളായി എത്തിയതാണ് ഷോയെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ഷോയ്ക്കിടെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച മുക്ത മകളെ കുറിച്ചും വാചാലയായിരുന്നു. മുക്തയും മകളും സ്റ്റേജില്‍ നടത്തിയ നൃത്തവും പാട്ടും എല്ലാം വലിയ കൈയ്യടിയും നേടി. ഇതിനൊപ്പം പേരന്റിംഗിനെ കുറിച്ചും മുക്ത വാചാലയായിരുന്നു. മകളെ മിക്ക കാര്യങ്ങളും താന്‍ പഠിപ്പിക്കാറുണ്ട് എന്നും മുക്ത പറഞ്ഞു.

അവളെ ഞാന്‍ അത്യാവശ്യം ക്‌ളീനിംഗും കുക്കിങ്ങും ഒക്കെയും ചെയ്യിക്കും. അപ്പോള്‍ ബാലവേലയാണ് പരിപാടി എന്നൊരു നടന്‍ ചോദിക്കുമ്പോള്‍, പെണ്‍പിള്ളേര്‍ ഒക്കെയും ചെയ്തു പഠിക്കണം ചേട്ടാ എന്നാണ് മുക്ത മറുപടി നല്‍കിയത്. ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്ന വരെയേ ഉള്ളൂ. അത് കഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയായി. അപ്പോള്‍ നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടില്‍ ചെന്ന് കയറാന്‍ ഉള്ളതല്ലേ- എന്നായിരുന്നു മുക്ത പറഞ്ഞത്.

അതേസമയം നടിയുടെ ഈ വാക്കുകളാണ് വലിയ വിവാദമായിരിക്കുന്നത്. നടിയുടെ വാക്കുകള്‍ തീര്‍ത്തും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം ആണെന്നാണ് ഒരുപക്ഷം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ‘ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താ വിതരണ വകുപ്പിനും ഒരു തുറന്ന കത്ത്’, എന്ന ക്യാപ്ഷ്യനോടെ ഷഹീന്‍ ബിബേക്കര്‍ പങ്കിട്ട പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ വായിക്കാം.

പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

24 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

29 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

58 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago