മിമിക്രി താരമായി തുടങ്ങി സിനിമയില്‍ നിറസാന്നിധ്യമായി മാറിയ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ ചെയ്താണ് ടിനി കൂടുതലും ശ്രദ്ധ നേടിയത്.
അണ്ണന് തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിനിടോമിനെക്കുറിച്ച് ജോളി എന്നൊരാള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രശസ്ത നടന് ടിനി ടോമിനെ ആരും മുഖ്യതിഥിയായി ക്ഷണിക്കരുത് എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
‘പ്രശസ്ത നടന് ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്! കാക്കനാടിലുള്ള ഭാവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകള്‍ രേഷ്മക്കു നടന് ടിനിടോം ‘ ബെസ്റ്റ് സ്റ്റുഡന്റ് ‘ സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ! അന്നവള്‍ക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ. ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോള്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ എംഫില്‍ ചെയ്യുകയാണ്! ഈ മനുഷ്യന് കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുമുണ്ടെന്നറിയാമോ?
എന്റെ പടങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളില്‍ ക്ഷണിക്കരുത് … അദ്ദേഹം വരും, ചിരിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കും, ഉപദേശിക്കും. പിന്നെ പിള്ളാര് പഠിക്കും. മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും. തീര്‍ച്ച.’ വളരെ രസകരമായ രീതിയിലുള്ള പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നടന് ടിനിടോം ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…