entertainment

ആ കറുമ്പനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് മണിയെ അപമാനിച്ച ദിവ്യ ഉണ്ണിക്ക് സംഭവിച്ചത്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. ദിവ്യാ ഉണ്ണിക്ക് മൂന്നാമത്തെ കുഞ്ഞുണ്ടായത് കഴിഞ്ഞമാസമാണ്…കലാഭവന്‍ മണിയെപ്പറ്റി ദിവ്യാ ഉണ്ണി പറഞ്ഞവാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെയായിരുന്നു മലായളത്തിന്റെ മുത്ത് മണിയുടെ നാലാം ചരമവാര്‍ഷികം.

നായികയായെത്തിയ ആദ്യ സിനിമയിലൂടെ തന്നെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ താരമായിരുന്നു ദിവ്യാ ഉണ്ണി. കലാഭവന്‍ മണിയോടൊന്നിച്ചുള്ള ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഈ കറുമ്പന്റെ കൂടെ അഭിനയിക്കാന്‍ താനില്ലെന്ന് ദിവ്യാ ഉണ്ണി വ്യക്തമാക്കിയത്. വിനയന്‍ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരു ഗാനരംഗ ചിത്രീകരണത്തിനിടയിലാണ് സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. മണിയോടൊപ്പം അഭിനയിക്കില്ലെന്ന കാരണത്താല്‍ ചിത്രത്തിലെ ആ ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് താന്‍ അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് പല അഭിമുഖത്തിലും മണി തന്നെ തുറന്നു പറഞ്ഞിരുന്നു. അന്ന് മണി സിനിമയില്‍ വന്ന കാലമായിരുന്നു. പുതുമുഖ നടിയായി രംഗപ്രവേശം ചെയ്ത ദിവ്യാ ഉണ്ണിയായിരുന്നു ചിത്രത്തിലെ നായിക. ദിവ്യാ ഉണ്ണിയുടെ അമ്മാവന്റെ മകനായിട്ടാണ് മണി അഭിനയിക്കുന്നത്. ഒരു സ്വപ്ന ഗാനരംഗത്ത് മുറപ്പെണ്ണിനൊപ്പമുള്ള മണിയുടെ പ്രണയഗാനം ചിത്രീകരണമായിരുന്നു അത്. വിനയന്‍ ‘കരുമാടിക്കുട്ടന്‍’ എന്ന ചിത്രം ആരംഭിക്കുമ്‌ബോഴും നായികയായി ദിവ്യാ ഉണ്ണിയെ തന്നെ വിളിച്ചിരുന്നു. നായകന്‍ കലാഭവന്‍ മണിയാണെന്നറിഞ്ഞപ്പോള്‍ നായിക പിന്മാറി.

പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളില്‍ ദിവ്യ അഭിനയിച്ചു.പ്രമുഖ സംവിധായകരായിരുന്ന ഭരതന്‍, ഐ.വി. ശശി, സിബി മലയില്‍, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ലഭിച്ചു. ദിവ്യാ എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബാച്ച്ലര്‍ ബിരുദം നേടി. വിനയന്‍ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷന്‍ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ, പ്രണയവര്‍ണ്ണങ്ങള്‍, ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് മലയാള സിനിമയില്‍ അവസരം കുറയുകയും ദിവ്യാ ഉണ്ണി തമിഴില്‍ പ്രവേശിക്കുകയും ചെയ്യേണ്ടിവന്നു. ദിവ്യാ ഉണ്ണി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. പതിയെ ഫീല്‍ഡ് ഔട്ടായ നടി ഒരു വെളുത്ത സുന്ദരനായ അമേരിക്കകാരനെ തന്നെ കെട്ടിയിരുന്നു.

സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കൂടുമ്‌ബോഴും ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.അതേസമയം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷുകള്‍ മൂലം ഇരുവരും അകന്നു. ന്യത്ത അധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ .പിന്നീട് 2018ല്‍ മുംബൈ മലയാളിയും അമേരിക്കയില്‍ സ്ഥിര താമസവുമാക്കിയ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഐശ്വര്യ എന്നൊരു മകളുമുണ്ട്.

Karma News Network

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

6 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

27 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

37 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago