തിരുവനന്തപുരം ; സോളാര്‍ പീഡനക്കേസില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും പരാതിക്കാരി. പന്ത്രണ്ടാം തീയതിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ആക്കിയതെന്നും യു ഡി എഫ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ പരാതിക്കാരി പറഞ്ഞു. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അവര്‍ നന്ദി അറിയിച്ചു. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി പരസ്യ സംവാദത്തിന് തയാറുണ്ടോയെന്ന് പരാതിക്കാരി വെല്ലുവിളിച്ചു.
രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം കുറെക്കാലമായി ആവര്‍ത്തിക്കുന്നതാണ്. പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതു കൊണ്ടല്ല സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. നശിപ്പിച്ച രേഖകളും മറ്റും കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സി വരണം. 16 പരാതികള്‍ ആകെ നല്‍കിയതില്‍ എഫ് ഐ ആര് ഇട്ടത് ആറ് കേസുകളില്‍ മാത്രമാണ്. ആ കേസുകളിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. എ പി അബ്ദുല്ലക്കുട്ടിക്ക് എതിരെ നല്കിയ പരാതിയില്‍ അഞ്ച് വര്‍ഷമായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതൊക്കെ കൊണ്ടാണ് കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനായിരുന്നു തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…