trending

മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

എരഞ്ഞിപ്പാലത്ത് മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ച മകൻ അറസ്റ്റിൽ. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവരെയാണ് മകൻ കുത്തി പരുക്കേൽപ്പിച്ചത്. നെഞ്ചിന് കുത്തേറ്റ ഷാജിയുടെ നില ഗുരുതരമാണ്. ഭാര്യ ബിജിയ്ക്ക് കഴുത്തിന് പിന്നിൽ കുത്തേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. ലഹരിക്കടിമയായ മകൻ ഷൈൻ കുമാറിനെ നടക്കാവ് പൊലീസ് സാഹസികമായാണ് പിടികൂടിയത്.

എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം തുടങ്ങിയത്. ലഹരി ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിൽ എത്തിയ ഷൈൻകുമാർ സ്വത്തു വീതം വയ്ക്കുന്ന വിഷയം ഉന്നയിച്ച് കലഹിക്കുകയായിരുന്നു എന്നാണ് പൊലീസ് കേസ്. സ്വബോധം നഷ്ടപ്പെട്ട പ്രതി അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.

പൊലീസ് എത്തി ഷൈനിനെ മുറിയിൽ പൂട്ടിയിട്ടെങ്കിലും അക്രമാസക്തനായതോടെ അമ്മ മുറിതുറന്നു. ഇതോടെ അമ്മയുടെ കഴുത്തിന് പിന്നിൽ ആദ്യം കുത്തി – തുടർന്ന് കിടപ്പിലായിരുന്ന അച്ഛന്റെ ദേഹത്ത് കയറിയിരുന്ന് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പ്രതിയെ പിന്തിപ്പിരിയ്ക്കാനായി പൊലീസ് വീട്ടിനുള്ളിൽ രണ്ട് തവണ വെടിയുതിർത്തു. വെടിയൊച്ചയിൽ പതറിയ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു

Karma News Network

Recent Posts

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

8 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

16 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

42 mins ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

46 mins ago

പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു

പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. കാത് ലാബ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ്…

1 hour ago

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം, 49 മരണം, 109 പേർ ആശുപത്രികളിൽ ചികിത്സയിൽ, ഗുരുതരാവസ്ഥയിൽ നിരവധി പേർ

ചെന്നൈ : വ്യാജമദ്യ ദുരന്തത്തിൽ കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില…

1 hour ago