കൊല്ലം: കൊല്ലം മൂന്നാംകുറ്റിയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. മങ്ങാട് സ്വദേശി രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ മൂന്നാം കുറ്റിയിലെ രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചായിരുന്നു സംഭവം . ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലി രവീന്ദ്രനും അഖിലും തമ്മിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകന്റെ അടിയേറ്റ രവീന്ദ്രൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് സംഭവം അടുത്തുള്ള കടകളിൽ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അഖിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…