topnews

അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകന്‍ ജീവനൊടുക്കി

ചാത്തന്നൂര്‍: അമ്മ മരിച്ചതിന്റെ ദുഖം താങ്ങാനാവാതെ മകന്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി ജീവനൊടുക്കി. ചാത്തന്നൂര്‍ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടില്‍ രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ 27കാരന്‍ ശ്രീരാഗാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുമ്മല്ലൂര്‍ പാലത്തില്‍ നിന്നും ഇത്തിക്കരയാറ്റിലേക്ക് ശ്രീരാഗ് ചാടുകയായിരുന്നു.

ശ്രീരാഗിന്റെ അമ്മ സുധര്‍മണി(52) കഴിഞ്ഞ 12-ാം തീയതിയാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ കശുവണ്ടി മേഖലയില്‍ ജോലി ചെയ്തിരുന്ന ശ്രീരാഗ് അമ്മയുടെ മരണ വിവരം അറിഞ്ഞാണ് നാട്ടില്‍ എത്തിയത്. വെള്ളിയാഴ്ച സുധര്‍മണയുടെ സംസ്‌കാരം വീട്ടു വളപ്പില്‍ നടത്തി. ഇന്ന് സഞ്ചയനമായിരുന്നു.

അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ശ്രീരാഗ് ഏറെ തകര്‍ന്ന് പോയിരുന്നു. ഏത് സമയവും ദുഖിതനായാണ് യുവാവ് നടന്നിരുന്നത്. പലരും സമാധാന വാക്കുകള്‍ പറഞ്ഞെങ്കിലും അതൊന്നും ശ്രീരാഗിന്റെ ഉള്ളിലെ ദുഖം ശമിപ്പിക്കാനാവുന്നത് ആയിരുന്നില്ല. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നും കുമ്മല്ലൂര്‍ പാലത്തില്‍ എത്തിയ ശ്രീരാഗ് ആറ്റിലേക്ക് ചാടുകയായിരുന്നു.

ആറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് കുറച്ചകലെ കക്ക വാരുന്ന ആള്‍ നോക്കിയപ്പോള്‍ യുവാവ് വെള്ളത്തിന് മുകളിലേക്ക് പൊങ്ങിയ ശേഷം വീണ്ടും താഴുന്നതാണ് കണ്ടത്. തുടര്‍ന്ന് വിവരം അറിഞ്ഞ് എത്തിയ അഗ്നി രക്ഷാ സേനയും ബന്ധുക്കളും തിരച്ചില്‍ നടത്തി. പരവൂര്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തിയപ്പോഴേക്കും ആറ്റില്‍ നിന്നു ശ്രീരാഗിനെ കണ്ടെത്തിയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരി രാഖി.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

36 mins ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

57 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

2 hours ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

3 hours ago