topnews

കോട്ടയത്തെ കൊലപാതകം; ഷാൻ നേരിട്ടത് ക്രൂരമർദനം, വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് മർദിച്ചു; കണ്ണിൽ ആഞ്ഞ് കുത്തി

കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരൻ ഷാൻ ബാബുവിന്റെ മരണത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകിയിട്ടുണ്ട്. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു.

ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു. അതേസമയം, കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. നിലവിൽ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഇക്കാര്യത്തിൽ ബന്ധുക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇന്നലെ പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.

കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവൻ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.

Karma News Editorial

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

9 seconds ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

24 mins ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

27 mins ago

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം, സ്‌കൂട്ടർ യാത്രിക മരിച്ചു

തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്‌സാന ആണ് മരിച്ചത്. തിരുവനന്തപുരം…

50 mins ago

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു, വിവരങ്ങൾ ഇങ്ങനെ

തൃശൂർ : എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ്…

1 hour ago

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ , മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

1 hour ago