പിന്നണി ഗായകന് എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവാത്ത സംഗീത ആരാധകരുണ്ട്.സോഷ്യല്‍ മീഡിയകളില്‍ എവിടെയും അദ്ദേഹത്തിനുള്ള കണ്ണീര് പ്രണാമങ്ങള്‍ ആണ്.പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരിക്കലും എളിമ കൈവിടാത്ത സംഗീത പ്രതിഭ ആയിരുന്നു അദ്ദേഹം എന്നാണ് ആരാധകര്‍ പറയുന്നത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നത് എസ്പിബിയുടെ ഒരു വീഡിയോയാണ്.ശബരിമല ദര്‍ശനത്തിന് അദ്ദേഹം എത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇത്.സന്നിധാനത്ത് ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടുള്ള നന്ദി സൂചകമായി അവരുടെ പാദം തൊട്ടു തൊഴുന്ന എസ്പിബിയാണ് വീഡിയോയിലുള്ളത്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെയായിരുന്നു എസ്പിബിയുടെ അന്ത്യം.74 വയസായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 1,04ന് ആയിരുന്നു ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു.കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കോവി!ഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.
പതിനാറ് ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഗാനങ്ങള്‍ ആ മധുര ശബ്ദത്തില്‍ നിന്നും പിറന്നു.ഇപ്പോള്‍ അവസാന നാളുകളില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുകയാണ്.’ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല.ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്.എന്നാലും ആശുപത്രിയിലേക്കു പോന്നു.ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ..’ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത് ഇങ്ങനെ ആയിരുന്നു..കൊറോണ മുക്തി നേടിയെങ്കിലും എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങിയത് ചേതനയറ്റാണ്.എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് നടത്തും.ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടക്കുക.ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്.വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ മുന്‍ നിശ്ചയിച്ചിരുന്ന നിലയിലുള്ള പൊതു ദര്‍ശനം അവസാനിപ്പിച്ചു.രാത്രി തന്നെ എസ്പിബിയുടെ മൃതദേഹം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…