entertainment

ഇപ്പോള്‍ മുറിയില്‍ അടച്ചു മറഞ്ഞിരിക്കേണ്ട അവസ്ഥ ആണ്, സ്ഫടികം ജോര്‍ജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സ്ഫടികം ജോര്‍ജ്.1995 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയമാകുന്നത്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മികച്ച പ്രകടനമാണ് പിന്നീട് അങ്ങേട്ട് കാഴ്ച വെച്ചത്.ആകാശഗംഗ 2 എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തെത്തിയ ചിത്രം.ഇന്നലെ സ്ഫടികം ജോര്‍ജിന്റെ 71ആം ജന്മദിനമായിരുന്നു.ഇപ്പോള്‍ കൊവിഡ് കാലമായതിനാല്‍ തല്‍ക്കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അദ്ദേഹം.ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് അദ്ദേഹം.

സ്ഫടികം ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ,ഇപ്പോള്‍ തീയറ്ററില്‍ പോകാന്‍ പോലും കഴിയാതെയായി.ലോകം മാറി മറിഞ്ഞു.കഴിഞ്ഞ വര്‍ഷം സമയം ഞാന്‍ ഒരു പരിപാടിയുമായി മസ്‌കറ്റില്‍ ആണ്,ഈ വര്‍ഷം വീട്ടില്‍ തളയ്ക്കപ്പെട്ടു.യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായി.തീയറ്ററുകള്‍ എന്ന് തുറക്കുമെന്നോ തുറന്നാല്‍ തന്നെ എത്ര ആളിന് ഇരുന്നു കാണാന്‍ കഴിയുമെന്നോ അറിയില്ല.ബൈബിളില്‍ പറയുന്നതുപോലെ ഇപ്പോള്‍ മുറിയില്‍ അടച്ചു മറഞ്ഞിരിക്കേണ്ട ഒരു അവസ്ഥ ആണ്.പള്ളിയില്‍ പോകാനോ പ്രാര്‍ത്ഥിക്കാനോ ആളുകളെ കാണാനോ കഴിയുന്നില്ല.മനുഷ്യനെ നയിക്കുന്നത് പ്രതീക്ഷകളാണല്ലോ!2020 നമുക്കു നഷ്ടപ്പെട്ടു.ഇനി നമുക്ക് 2021 ല്‍ നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം.പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അഭിനയം എന്നത് തന്റെ പാഷന്‍ ആണ്. അതുകൊണ്ടു തന്നെ കിട്ടുന്ന നല്ല കഥാപാത്രങ്ങള്‍ എല്ലാം സ്വീകരിക്കുക എന്നത് ആഗ്രഹമായിരുന്നു.പക്ഷേ,ഇപ്പോള്‍ വരുന്ന ഓഫറുകളൊന്നും സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.കൊവിഡ് ലോകമൊട്ടാകെ ഭീതി വിതച്ചു പടര്‍ന്നു പിടിച്ചപ്പോള്‍ അത് നമ്മളെ ഓരോരുത്തരെയും ഓരോ തരത്തില്‍ പ്രതിസന്ധിയിലാക്കി.ഒരുപാടു പേര് കഥകളുമായി വിളിക്കുന്നുണ്ട് പക്ഷെ കൊവിഡ് കാലമായതുകൊണ്ടു ഇപ്പോള്‍ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനം.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago