topnews

കൊച്ചി കലക്ടർ എൻ എസ് കെ ഉമേഷ് പീഢനകേസ് പ്രതിക്കൊപ്പം, ലൈസൻസ് റദ്ദാക്കിയ എസ്.പി.സി ജൈവവളം കമ്പനിക്ക് കോടികളുടെ മാലിന്യ കരാർ ഉറപ്പിക്കാൻ ഇടനിലക്കാരനായി

വളരെ എക്സ്ളൂസീവായ ഒരു വൻ അഴിമതിയുടെ വിവരങ്ങൾ ആണ്‌ കർമ്മ ന്യൂസ് പുറത്തുവിടുന്നത്. അഴിമതി നടന്നിട്ടില്ല. ഈ അഴിമതി നമുക്ക് തടയാൻ വേണ്ടിയാണ്‌ ഈ വാർത്തയും വിവരങ്ങളും പുറത്ത് വിടുന്നത്. പുതിയ എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ് പീഡന കേസ് പ്രതിക്കൊപ്പം. വനിതാ മാധ്യമ പ്രവർത്തകയേ പീഡിപ്പിച്ച് ഒളിവിൽ പോവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത കരിച്ചേരി അനൂപ് എന്നയാൾ കൊച്ചിയിലെ മാലിന്യം നീക്കി തരാമെന്നും അതിനായി കോടികളുടെ പദ്ധതിയുമായാണ്‌ കളക്ടറെ സമീപിച്ച് ചർച്ച നടത്താൻ എത്തിയത്. എറണാകുളത്തെ പുതിയ കളക്ടറേ കേന്ദ്രീകരിച്ച് അരങ്ങേറുന്നത് 200കോടി രൂപയുടെ പുതിയ മാലിന്യ തട്ടിപ്പും അഴിമതിയും.

കൊച്ചിയിലെ വീടുകളിലേ മാലിന്യം ശേഖരിച്ച് ജൈവ വളം ആക്കാം എന്നും പറഞ്ഞ് 200 കോടി രൂപയുടെ ഒരു പദ്ധതിയാണ്‌ ഇപ്പോൾ കലക്ടർ ഇടനിലക്കാരുമായി ചർച്ച ചെയ്യുന്നത്.. നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ലൈസൻസ് റദ്ദാക്കിയ എസ്.പി സി ജൈവവളം SPC എന്ന കമ്പിനിക്ക് വേണ്ടി അതിന്റെ ഇടനിലക്കാരനായാണ്‌ ഇയാൾ കലക്ടറെ കാണുന്നത്.ഒരു അഴിമതിയിൽ നിന്നും കൊച്ചി കത്തി മഹാ ദുരന്തം ഉണ്ടായ ശേഷം അണിയറയിൽ നടക്കുന്നത് 200 കോടിയുടെ മറ്റൊരു വൻ അഴിമതി. ഇതിന്റെ എക്സ്ളൂസീവ് വിവരങ്ങളിപ്പോൾ കർമ്മ ന്യൂസ് ബ്രേക്ക് ചെയ്യുന്നത്. ഇതിനായി ലൈസൻസ് റദ്ദാക്കിയ എസ്.പി സി SPC എന്ന സ്ഥാപനത്തിന്റെ ആളുകളും പീഢന കേസിൽ ഒളിവിൽ പോയ പ്രതിയും കലക്ടർ എൻ എസ് കെ ഉമേഷും നടത്തിയ ചർച്ചയുടേയും ​ഗൂഡാലോചനയുടെയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

കൊച്ചിയിലെ മാലിന്യവും ബ്രഹ്മപുരം തീപിടുത്തവുമായി തല പുകഞ്ഞ് നില്ക്കുന്ന കലക്ടറെ സഹായിക്കാൻ എന്ന രീതിയിൽ കരിച്ചേരി അനൂപ് കലക്ട്രേറ്റിൽ എത്തുകയായിരുന്നു. എറണാകുളത്തേ എസ്.പി.സി ജൈവവളം SPC എന്ന ജൈവവള കമ്പിനിക്ക് മാലിന്യം ആവശ്യം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ആ പേരിൽ ആയിരുന്നു കലക്ടറേ കാണാൻ കരിച്ചേരി അനൂപ് അപ്പോയിന്റ്മെന്റ് എടുത്തത്. ഈ എസ്.പി.സി കമ്പിനിയുടെ ഉന്നത ഉദ്യോഗസ്ഥൻ എന്നാണ്‌ പീഢന കേസിലെ പ്രതി കലക്ട്രേറ്റിൽ ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതും. തുടർന്ന് കൊച്ചിയിലെ മാലിന്യം നീക്കാം എന്നും ചൂണ്ടി കാട്ടി കലക്ടർക്ക് കോടി കണക്കിനു രൂപ വരുന്ന വൻ പദ്ധതിയുടെ രൂപ രേഖ സമർപ്പിച്ചു. സഹയിക്കണം എന്നും ഞങ്ങളേ ഉപേക്ഷിക്കരുത് എന്നും ഇയാൾ എസ്.പി സി എന്ന കമ്പിനിയുടെ പേരിൽ കലക്ടറോട് അപേക്ഷിക്കുകയും ചെയ്ത് സെല്ഫിയും, ഒന്നിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയും എടുക്കുകയായിരുന്നു

തുടർന്ന് കലക്ടറുമായുള്ള ചിത്രങ്ങൾ ഇയാൾ ഫേസ്ബുക്കിലും വാടസ്പൊപ് സ്റ്റാറ്റസിലും ഇട്ട് കലക്ടർ തന്റെ ഉറ്റ സുഹൃത്ത് എന്ന് പറഞ്ഞാണ്‌ ഇപ്പോൾ പ്രചാരണം നറ്റത്തുന്നത്. തനിക്കെതിരേ കേസുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് കലക്ടറുമായു ചിത്രം കാണിച്ച് പോലീസുകാരേയും സ്വാധിനിക്കാൻ ശ്രമം നടത്തി.

വീഡിയോ സ്റ്റോറി കാണാം എസ്.പി സി ജൈവവളം

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago