topnews

അട്ടപ്പാടി മധു കൊലക്കേസ്; പബ്ലിക് പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം

അട്ടപ്പാടി മധു കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. കേസിൽ വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്നും അനീതി തുടരുകയാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നും പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മധുവിന്റെ സഹോദരി പറഞ്ഞു. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ഇന്നലെ ചോദിച്ചു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരി​ഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോ​ഗിച്ച വിടി ര​ഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോൽണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Karma News Editorial

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

7 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

8 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

9 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

10 hours ago