topnews

മോട്ടോര്‍ വാഹനങ്ങളില്‍ വേഗപ്പൂട്ട് കര്‍ശനമാക്കണം – ഹൈക്കോടതി

കൊച്ചി . വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്തെന്ന് സര്‍ക്കാരിനോട് കോടതി. വേഗപ്പൂട്ട് കര്‍ശനാക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി അപകടത്തില്‍ കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ദുഃഖകരമെന്ന് കോടതി പറഞ്ഞു.

മോട്ടോര്‍ വാഹനങ്ങളില്‍ ലൈന്‍ ട്രാഫിക് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കണം. റോഡില്‍ വഴിവിളക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ട്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. വടക്കഞ്ചേരിയില്‍ നടന്നതുപോലൊരു അപകടം ലോകത്തെ മറ്റെവിടെയെങ്കിലും നടക്കുമോയെന്ന് കോടതി ചോദിച്ചു. ഇത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ പോംവഴി കണ്ടുപിടിച്ചേ മതിയാവൂ എന്ന് കോടതി പറഞ്ഞു.

അപകടത്തില്‍ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചും നിര്‍ദേശിച്ചു. എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്നാണ് ഡ്രൈവര്‍മാരുടെ ചിന്ത. അത് ഒരു പരിധി വരെ ശരിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നും എംവിഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

Karma News Network

Recent Posts

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

14 mins ago

റെമാൽ ചുഴലിക്കാറ്റ് കരതൊട്ടു, അതീവ ജാഗ്രതയിൽ തീരമേഖല

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ…

43 mins ago

തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ…

1 hour ago

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ…

2 hours ago

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

10 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

11 hours ago