entertainment

ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിതന്നയാളാണ് ഐഎസ് ആർ ഒ ചെയർമാൻ, നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി. ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ലായെന്ന് വ്യക്തമാക്കി തന്നയാളാണ് ഐഎസ് ആർ ഒ ചെയർമാനെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ വിശ്വാസങ്ങളെ കുറിച്ച് വ്യക്തമായ നിലപാട് പറഞ്ഞ ഐഎസ് ആർ ഒ ചെയർമാൻ സോമനാഥിനെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ ചന്ദ്രനിലേക്ക് നമ്മെ കൊണ്ടുപോയ മനുഷ്യൻ പറയുന്നു! ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ല ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ് . കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ചെയർമാൻ എസ്.സോമനാഥ് തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തിയത് .

ക്ഷേത്രത്തിൽ പോയത് തന്റെ സ്വകാര്യ വിഷയമാണെന്നും അതുകൊണ്ട് ശാസ്ത്രത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘മാനസികവും ആത്മീയവുമായ ശക്തി സംഭരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര സന്ദർശനം നടത്തുന്നത്. അതും ചന്ദ്രയാൻ ദൗത്യവുമായി ബന്ധമൊന്നുമില്ല’’– അദ്ദേഹം വ്യക്തമാക്കി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

6 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

14 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

28 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

43 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago