kerala

പാമ്പ് നാഗപ്പനെയും ഇരട്ടശങ്കരനെയും ശ്രീജിത്ത് പണിക്കര്‍ വാരിയിട്ടലക്കി പൊങ്കാലയിട്ടു

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കുന്ന പിണറായി സർക്കാരിനെ വാരിയലക്കി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണം നടത്താൻ സർക്കാർ കാണിക്കുന്ന ഉത്സാഹത്തെയാണ് ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.

വ്യാജകത്ത് എന്ന പേരില്‍ കത്തെഴുതി കൊണ്ടാണ് പിണറായി സര്‍ക്കാരിനെതിരെ ശ്രീജിത്ത് പണിക്കര്‍ ശബ്ദ മുയർത്തുന്നത്. നിയമന കത്ത് വിവാദമാണ് അദ്ദേഹം വ്യാജകത്ത് എന്ന പേരില്‍ വളരെ രസകരമായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കത്തിന്റെ ഉള്ളടക്കത്തിൽ ,ആര്യാ രാജേന്ദ്രന്‍ എന്നതിന് പകരം സൂര്യ രാമേന്ദ്രന്‍ എന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പകരം ഒരു പാമ്പിന്റെ ചിത്രവുമാണ് കത്തില്‍ നല്‍കിയിരിക്കുന്നത്. ഒഴിവുകള്‍ ഉള്ള തസ്തികകളായി കത്തില്‍ സൂചിപ്പിക്കുന്നത് ഗവര്‍ണര്‍, ചാന്‍സലര്‍ എന്നീ പദവികളാണ്. ഗവര്‍ണര്‍ തസ്തികയില്‍ ആള്‍ക്കാരോട് നല്ല മേഴ്സി ഉള്ളവര്‍ക്ക് പരിഗണന എന്നും ചാന്‍സലര്‍ തസ്തികയില്‍ മേശമേല്‍ താണ്ഡവം നടത്തുന്ന കലാകാരന്മാര്‍ക്ക് പരിഗണന എന്നുമാണ് പരിഹസിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കര്‍ കുറിച്ചിരിക്കുന്നത്.

അവസാന തിയതിയുടെ സ്ഥാനത്ത് സഖാവിന്റെ ഇഷ്ടം എന്ന് എഴുതിയിരിക്കുന്നു. അപേക്ഷ അയക്കേണ്ട സൈറ്റ് എന്നുള്ളിടത്ത് WWW.nokkiyirunnoippokkittu.com'(നോക്കിയിരുന്നോ ഇപ്പോ കിട്ടും) എന്നാണ് പരിഹസിച്ചു കൊണ്ട് കൊടുത്തിരിക്കുന്നത്. കത്തിന്റെ കോപ്പി അയച്ചിരിക്കുന്ന വിലാസവും വായനക്കാരില്‍ ചിരി പടര്‍ത്തുകയാണ്. ഇരട്ടശങ്കന്‍, ക്യൂബള ക്രൈംബ്രാഞ്ച്, ഫോറന്‍സിക് ലാബ് എന്നാണ് വിലാസം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെയും മേയറിനെയും പരിഹസിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കര്‍ എഴുതിയ കത്ത്, ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്.

അതേസമയം, ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവർണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടിയോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യക്തമാക്കിയിരി ക്കുന്നത് ,ചാന്‍സലര്‍ പദവി നിയന്ത്രണത്തിലാകുന്നതോടെ സി.പി.എം നോമിനികളെ സര്‍വകലാശാലകളില്‍ കുത്തിനിറയ്ക്കാന്‍ സാധിക്കും. കണ്ണൂരില്‍ മാധ്യമ പ്രവർത്തകരോട് പ്രതികരക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും സി.പി.എം രാഷ്ട്രീയവത്കരണം നടപ്പാക്കുകയാണ്. അത് സര്‍വകലാശാലകളിലും വ്യാപകമായി നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഗവർണറെ ചാന്‍സലര്‍ പദവിയില്‍ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ്. ആ നടപടി സര്‍ക്കാര്‍ പുനപരിശോധിക്ക ണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം ഒന്നാണ്. വ്യക്തമായ സ്വതന്ത്ര രാഷ്ട്രീയ കാഴ്ചപാടുള്ള മുന്നണിയും പ്രസ്ഥാനവുമാണ് യു.ഡി.എഫും കോണ്‍ഗ്രസും. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ സ്ഥിതിയാണ്. എന്നാല്‍ അവിടത്തേതിന് സമാനമല്ല കേരളത്തിലെ രാഷ്ട്രീയസ്ഥിതി. അധികാരത്തിന്റെ ബലത്തില്‍ തറ രാഷ്ട്രീയമാണ് സി.പി.എമ്മിന്റെത്. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ സാധ്യമല്ല.

ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും പിന്‍വാതില്‍ വഴി തിരുകിക്കയറ്റി താക്കോല്‍ സ്ഥാനങ്ങളിലും മറ്റും നിയമനം നല്‍കുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ സംസ്‌കാരമാണ് സി.പി.എം കേരളത്തില്‍ പയറ്റുന്നത്. ഭരണഘടനാപരമായ കടമകളില്‍ ഗവർണര്‍ വെള്ളം ചേര്‍ക്കരുത്.സര്‍വകലാശാലയുടെ ഗുണമേന്മ തകര്‍ക്കുന്ന തെറ്റായ നപടികള്‍ തിരുത്താന്‍ ഗവർണറും മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാകണം.

ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ഗവർണര്‍ക്ക് അവകാശമില്ല. ചട്ടവിരുദ്ധ നിയമനം നടത്താന്‍ സര്‍ക്കാരിന് അവസരം നല്‍കിയത് ഗവർണറുടെ ബാലിശമായ നടപടികളാണ്. നാളിതുവരെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞതിന് അനുസരിച്ച് തലയാട്ടുകയായിരുന്നു ഗവർണര്‍. ക്രമവിരുദ്ധ നിയമനങ്ങള്‍ക്ക് വഴങ്ങിയതിന്റെ തിക്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

16 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

25 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

45 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

46 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago