topnews

ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, വ്യാജ വാർത്ത ഡോ.ഷിനു ശ്യാമളനും അറസ്റ്റിൽ

കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത‍ നല്‍കിയ കേസില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കോവിഡ് ബാധിച്ചെന്ന് തെറ്റായി വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് ഡോ ഷിനു ശ്യാമളൻ പറഞ്ഞ വ്യാജമായ വിവരങ്ങൾ 24 ന്യൂസ് നല്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് മുമ്പ് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. പ്രവാസിയായ ആൾക്കെതിരെ ഡോ ഷിനു ശ്യാമളൻ അപകീർത്തികരമായ വിധം നല്കിയ ഫേസ്ബുക്ക് ലൈവും വിവാദമായിരുന്നു.കോവിഡ് നെഗറ്റീവായ പ്രവാസിയെ കോവിഡ് രോഗി എന്ന വിധത്തിൽ അപമാനിക്കുകയും ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.തുടർന്ന് ഡോ ഷിനു ശ്യാമളനെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു

ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക് കോവിഡാണെന്ന് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ചാനലിനെയും അറിയിച്ചതിന് ക്ലിനിക്കിലെ ഡോക്ടര്‍ ഷിനു ശ്യാമളനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചു.ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ്‌ ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.ഐ.പി.സി സെക്ഷന്‍ 505(1) (b), കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്.

കേസിനസ്പദമായ സംഭവം ഇങ്ങിനെ

കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച തൃശൂരിലെ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തത്.വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്.തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. 24 ന്യൂസും തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യവകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നിയമനടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Dr Shinu Syamalan

ഡോ ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് കൂടിയാണ്.വിദേശത്ത് നിന്നും വന്ന ഒരു രോഗിക്ക് കൊറോണ വൈറസ് ഉള്ളതായി സംശയിക്കുന്നു എന്നും ഇയാള്‍ മുങ്ങി എന്നും ആയിരുന്നു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.ഇത് ആരോഗ്യ വകുപ്പിനെയും അറിയിച്ചിരുന്നു.ഇത് ചെയ്തതിനായിരുന്നു തന്നെ പുറത്താക്കിയത് എന്നായിരുന്നു ഡോ ഷിനു ശ്യാമളന്‍ പറഞ്ഞത്.ഡൊക്ടര്‍ ഇത് പറഞ്ഞതും അതേ പടി 24 ന്യൂസുംവാര്‍ത്തയാക്കി. ചാനലുകള്‍ എല്ലാം മൈക്കുമായി ഓടി എത്തി ഡോക്ടര്‍ കരയുന്നത് യു.ടുബിലും, ടിവിയിലും ഒക്കെ ഷിനു ശ്യാമളനെ വാര്‍ത്തയാക്കി

ഇനി ആ വാര്‍ത്തയുടെ സത്യാസസ്ഥ:ആദ്യം തന്നെ തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിലേക്ക് പോകാം. അദ്ദേഹം പറയുന്നത് ഇങ്ങിനെ.കോവിഡ്-19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് ഡോ ഷിനു ശ്യാമളന്‍ പറഞ്ഞതും പങ്കുവയ്ച്ചതും എന്നാണ്.വ്യാജമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ നിയമ നടപടി തുടങ്ങിയതായും കലക്ടര്‍ അറിയിച്ചു.

ഷിനു ശ്യാമളന്‍ തെറ്റായ വിവരങ്ങള്‍ പറഞ്ഞത് പ്രസിദ്ധീകരിച്ച ചാനലിനെതിരെയും നടപടി എടുക്കും എന്നും കലക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.കോവിഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും കയ്‌മെയ് മറന്ന് പങ്കാളികളാകുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ഡോ ഷിനു ശ്യാമളന്‍ നടത്തിയ നീക്കം എന്നും കലക്ടര്‍ പറഞ്ഞു.ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആള്‍ 2020 ജനുവരി 31നാണ് തൃശൂരില്‍ എത്തിയത്. ചികില്‍സക്കായി വന്ന ആള്‍ ഖത്തറില്‍ നിന്നും വന്ന പ്രവാസിയാണ്. ജനവരി 31 വന്ന ഈ പ്രവാസിയില്‍ രോഗ ബാധ ഉണ്ടോ എന്ന നിരീക്ഷണ സമയം പരമാവധി ഫെബ്രുവരി 14ന് അവസാനിക്കും.കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് 28 ദിവസം ആണ് നിര്‍ബന്ധിത നിരീക്ഷണം.

എന്നാല്‍ ഖത്തറില്‍ നിന്നും വന്ന ഈ പ്രവാസിയുടെ കാര്യത്തില്‍ 28 ദിവസ കാലയളവും കഴിഞ്ഞിരുന്നു.രോഗ ബാധയില്ല എന്ന് ഉറപ്പായിരുന്നു.ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. തുടര്‍ന്ന് വന്ന പനി ഡോ ഷിനു ശ്യാമളന്‍ വിവാദമാക്കി സ്വയം പ്രസസ്തിക്കായി ഉപയോഗിക്കുകയായിരുന്നു. തന്റെ സമീപത്ത് വന്ന രോഗിക്ക് കൊറോണ ബാധ സംശയം എന്ന രീതിയില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ വ്യാപകമായ പരചരണം നടത്തി. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്.ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്.എന്നാല്‍ ഡോ. ഷിനു ശ്യാമളനു ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ച വന്നതായി തൃശൂര്‍ ഡി.എം.ഒയും വ്യക്തമാക്കി.വിദേശത്തുനിന്ന് വന്നയാള്‍ എന്ന നിലയില്‍ കോവിഡ്-19 ആണെന്ന തെറ്റായ നിഗമനത്തിലെത്തി.

ഇത് ആ രോഗിയെ അപമാനിക്കാനും കൊറോണ ഉണ്ട് എന്ന് സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാനും ഇടവരുത്തി.മാത്രമല്ല കൊറോണയുമായി ഇയാള്‍ വീണ്ടും ഖത്തറിലേക്ക് കടന്നു എന്ന് വ്യാജ സന്ദേശം ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും തെറ്റായി പ്രചരിപ്പിച്ചു.ഡോ. ഷിനു ശ്യാമളന് നിലവില്‍ കോവിഡ്-19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികള്‍ അറിയാത്തതുകൊണ്ടാണ്.ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശവും, ഉത്തരവുകളും ഡോക്ടര്‍ ഷിനു ശ്യാമളന് അറിയില്ല.ഡോക്ടര്‍ അപ്‌ഡേറ്റഡ് അല്ല എന്നും ആരോഗ്യ വകുപ്പും, ജില്ലാ ഓഫീസര്‍മാരും വ്യക്തമാക്കുന്നു. പനി വരുന്ന എല്ലാ രോഗികളും കൊറോണ ബാധിതര്‍ അല്ല. ആ നിലക്ക് സംശയിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ഡോക്ടര്‍ തന്നെ പ്രചരണം നടത്തി.ഒരു രോഗിയെ കണ്ടയുടന്‍ സ്വന്തം കുട്ടിയെ കാണാതെ മാറിനില്‍ക്കേണ്ടി വരുന്നുവെന്നത് ഡോ. ഷിനുവിന്റെ കാര്യത്തില്‍ അറിവില്ലായ്മയും വീഴ്ചയും ആണ്. ഇത് ശുദ്ധ വിവക്കേടോ അതോ സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് താര പ്രസിദ്ധിയും ശ്രദ്ധയും കിട്ടാനോ ഉള്ള നീക്കം ആയിരുന്നു

ഇനിയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്ന മറ്റൊരു പച്ച കള്ളം.ഡോക്ടര്‍ സംശയം ചൂണ്ടിക്കാട്ടിയ ആളേ ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇത് ഡോക്ടര്‍ മറച്ച് വയ്ച്ച് പ്രചരണം നടത്തി. ഡോ. ഷിനു ശ്യാമളന്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തിയിരുന്നു.ഈ വിവരം ഡോക്ടര്‍ ഷിനുവിനേയും അറിയിച്ചിരുന്നു.എന്നാല്‍ ഇപ്പോഴും ഡോക്ടര്‍ പറയുന്നത് ഇയാള്‍ രോഗവുമായി ഇന്ത്യ വിട്ടു എന്നും ഗള്‍ഫില്‍ പോയി എന്നും ആണ്. കൊറോണ സംശയിക്കുന്ന രോഗിയെ ആരോഗ്യ വകുപ്പിനു റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജോലി പോയി എന്ന പ്രചരനവും ശരിയല്ല എന്നും ഡോക്ടറുടെ ഭാഗത്ത് നിന്നും വലിയ വീ?ീഴ്ച്ചയോ അറിവില്ലായ്മയോ വന്നു എന്നും ജില്ലാ മെഡിക്കല്‍ വിഭാഗവും ജില്ലാ ഭരന കൂടവും പറയുന്നു. വ്യാജമായ കാര്യങ്ങള്‍ ആയിരുന്നു പ്രചരിപ്പിച്ചത്.

യാഥാര്‍ഥ്യം ഇതായിരിക്കേ ഡോ. ഷിനു ശ്യാമളന്‍ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരണം നടത്തി.ഇതിനു 24 ന്യൂസും കുടുങ്ങി പോവുകയായിരുന്നു.തെറ്റായ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെയും ചാനലിനെതിരെയും നിയമ നടപടി അധികൃതര്‍ എടുക്കുകയായിരുന്നു.

 

 

Karma News Editorial

Recent Posts

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമണം, പിന്നിൽ സീറ്റില്ലെന്ന് പറഞ്ഞതിലെ പ്രകോപനം

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…

11 mins ago

മലയാളി നേഴ്സുമാർക്ക് ഇസ്രായേൽ ആദരം, ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ചു

ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…

15 mins ago

പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…

31 mins ago

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…

49 mins ago

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

1 hour ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

2 hours ago