kerala

ടീച്ചര്‍ ജന്മി കുടുംബമായിരുന്നു, എന്നെ ഒന്നിനും കൊള്ളാത്തവനെന്ന തോന്നലുണ്ടാക്കിയ ഇടമാണ് സ്‌കൂള്‍; ശ്രീകാന്ത് വെട്ടിയാര്‍

ചെറുപ്പത്തില്‍ നേരിട്ടിട്ടുള്ള ജാതീയതെയും വിവേചനത്തെയും കുറിച്ച് തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍. ഒന്നിലും കൊള്ളാത്തവന്‍ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് തനിക്ക് സ്‌കൂള്‍. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓര്‍മ്മിച്ച ഒരിടമാണതെന്നും ശ്രീകാന്ത്  പറഞ്ഞു.

ശ്രീകാന്തിന്റെ വാക്കുകള്‍

‘മോശമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. പക്ഷെ മറ്റ് പല കുട്ടികളെപ്പോലെ അധ്യാപകരുടെ ലവബിള്‍ ചൈല്‍ഡ് ആയിരുന്നില്ല ഞാന്‍. നല്ല കുട്ടിയാകാനും പഠിക്കാനും താല്‍പ്പര്യം ശ്രമിച്ചാലും ടീച്ചര്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അത് മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം അവര്‍ ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് അതില്‍ ജാതീയത എന്ന വലിയ ഘടകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.

വലിയ ജന്മികുടുംബത്തിലാണ് ടീച്ചര്‍ ജനിച്ചത്. ഒരു ദിവസം ക്ലാസില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു. എന്നാല്‍ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും ഇതുപോലെ ഹോം വര്‍ക്ക് ചെയ്യാതെ വന്നിട്ടുണ്ടോ എന്ന ടീച്ചറുടെ ചോദ്യം എന്നെ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തും പോലെയാണ് എനിക്ക് തോന്നിയത്. അന്നാണ് ടീച്ചറുടെ ഉള്ളിലെ ജാതീയതയുടെ കാഠിന്യം ഞാന്‍ ഉള്‍പ്പെടെ പലരും തിരിച്ചറിഞ്ഞത്. അവരോട് എനിക്കിപ്പോഴും ക്ഷമിക്കാന്‍ സാധിച്ചിട്ടില്ല.

പിന്നീടങ്ങോട്ട് ടീച്ചറെ കാണുമ്പോള്‍ എന്റെ വിശ്വാസമത്രയും ചോര്‍ന്നൊലിച്ച് പോകും. ഓരോ ദിവസവും സ്‌കൂളില്‍ എത്തുമ്പോള്‍ ടീച്ചര്‍ വന്നിട്ടുണ്ടോ എന്നാണ് എന്റെ കണ്ണുകള്‍ തിരഞ്ഞിരുന്നത്. വന്നെന്ന് അറിഞ്ഞാല്‍ ഞാന്‍ ആകെ ഡൗണ്‍ ആകും. എത്ര നന്നായി പഠിച്ചുകൊണ്ടു വന്നാലും എന്നോടൊരിക്കല്‍ പോലും ടീച്ചര്‍ മതിപ്പോടെ പെരുമാറിയിട്ടില്ല. ഒരിക്കല്‍ കവിത ചൊല്ലി ടീച്ചറെ ഇംപ്രസ് ചെയ്യാമെന്ന് കുരുതി കുത്തിയിരുന്നു കവിത പഠിച്ചുപോയി. എന്നാല്‍ ഇവനൊക്കെയാണോ പാടാന്‍ വരുന്നതെന്നാണ് ടീച്ചര്‍ ചോദിച്ചത്. ആ ഒരു ഒറ്റ ചോദ്യത്തില്‍ പഠിച്ചത് പോലും ഞാന്‍ മറന്നു പോയി. ആ അധ്യാപിക എന്നും എന്റെയുള്ളില്‍ പേടിയും അപകര്‍ഷതാ ബോധവും മാത്രമേ ഉണ്ടാക്കിയുള്ളൂ. ഒന്നിലും കൊള്ളാത്തവന്‍ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് എനിക്ക് സ്‌കൂള്‍. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓര്‍മ്മിച്ച ഒരിടം’.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago