social issues

ഭർത്താവ് എന്ന് പറയുന്നത് അവസാനവാക്കല്ല, ചൂഷണം ചെയ്യുന്നു, എനിക്കിനി പറ്റില്ല എന്ന് തോന്നിയാൽ വിട്ട്പോരാനുളള ധൈര്യം എടുക്കുക

സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്നെഴുതുന്ന എഴുത്തുകാരിയാണ് ശ്രീലക്ഷ്മി അറക്കൽ. ഇപ്പോളിതാ സ്നേഹത്തെക്കുറിച്ചും പരസ്പര ബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ്. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും അത് സ്തരീയുടെ മേൽ വെച്ചുകൊടുക്കുന്ന പ്രവണത ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് ശ്രീലക്ഷ് മി പറയുന്നത്. ഭർത്താവ് എന്ന് പറയുന്നത് അവസാന ശരണവാക്കല്ല.
അവര് നിങ്ങളെ ചൂഷണം ചെയ്യുന്നു, എനിക്കിനി ഇത് പറ്റില്ല എന്ന് തോന്നിയാൽ വിട്ട്പോരാനുളള ധൈര്യം എടുക്കുക എന്നാണ് ശ്രീലക്ഷി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങകുവക്കുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം..

പലകാലത്തും സ്നേഹം എന്ന് നടിച്ച് പുരുഷൻമാർ സ്ത്രീകളെ toxic relationship ഇൽ കൊണ്ടാക്കി പെടുത്തി കളയാറുണ്ട്.
ചില ക്രിമിനൽ മെന്റാലിറ്റിയുളള ആളുകളുടെ കൈകളിൽ ചില പാവംപിടിച്ച പെൺകുട്ടികൾ എത്തിപ്പെട്ടാൽ പെൺകുട്ടിയേ ചൂഷണം ചെയ്ത് അവർ പണവും പ്രശസ്തിയും ഉണ്ടാക്കും. പാവംപിടിച്ച ഈ സ്ത്രീകൾപോലും അറിയുന്നുണ്ടാവില്ല താൻ ഒരു ഇരയാണെന്ന്???? സ്നേഹം എന്ന വികാരം കൊണ്ട് ; ഒറ്റക്ക് ജീവിക്കാനുളള ; തന്റെയിടം ഒറ്റക്ക് കണ്ടെത്താനുളള കോൺഫിഡൻസില്ലാത്തത്കൊണ്ട് ഭർത്താക്കൻമാരുടെ അടിമകളായി ഭാര്യമാർ ഇങ്ങനെ കഴിഞ്ഞ് കൂടും.

എന്തൊക്കെ പ്രശ്നം വന്നാലും അത് ആ കുടുംബത്തിലെ സ്ത്രീയുടെ മേൽ സമൂഹം ചാർത്തികൊടുക്കുകയും ചെയ്യും.
അപ്പോഴും ചുറ്റുപാട് എന്താ നടക്കുന്നത് എന്ന് പോലും ആ സ്ത്രീകൾ ചിന്തിക്കില്ല. ഭർത്താവിനേയും മക്കളേയും പരിചരിക്കുന്നതിലും അവരെ സന്തോഷിപ്പിക്കുന്നതിലും അവർ ആനന്ദം കണ്ടെത്തും. ഈ ഭർത്താക്കൻമാർ അകാലത്തിൽ മരണപ്പെട്ടാൽ പിന്നീട് ആകെ മൊത്തം ഒരു ശൂന്യത ആകും ആ സ്ത്രീകൾക്ക്. എന്ത് ചെയ്യണം , എങ്ങനെ ജീവിക്കണം എന്നറിയാതെ മരവിച്ച അവസ്ഥ! പിന്നീട് അവർ ഒരു കൊച്ചുകുട്ടിയേപോലെ എല്ലാം ആദ്യം മുതൽ പഠിക്കും. കടയിൽ പോകാൻ , സാധനം വാങ്ങാൻ , ബാങ്കിൽ പോകാൻ etc…

ഞാനീ പ്രതിഭാസം സ്വന്തം കുടുംബത്തിൽ കണ്ടതാണ്. അതുകൊണ്ട് പ്രിയപെണ്ണുങ്ങളേ… ഭർത്താവ് എന്ന് പറയുന്നത് അവസാന ശരണവാക്കല്ല. അവര് നിങ്ങളെ ചൂഷണം ചെയ്യുന്നു, എനിക്കിനി ഇത് പറ്റില്ല എന്ന് തോന്നിയാൽ വിട്ട്പോരാനുളള ധൈര്യം എടുക്കുക. ഡൈവേഴ്സ് നല്ലതാണ്❤ പണ്ടൊക്കെ അടിമത്തത്തിന്റെ അടുക്കള വേർഷനുകളായിരുന്നെങ്കിൽ ഇന്ന് അടിമത്തത്തിന്റെ digital version ലേക്ക് പലരും മാറിയിട്ടുണ്ട്. നല്ല നാളെ വരട്ടേ…. പാവം പിടിച്ച പെണ്ണുങ്ങൾ വീട്ടിലെ ആണുങ്ങൾ ചെയ്യുന്ന കൊളളരുതായ്മയുടെ പേരിൽ ക്രൂശിക്കപ്പെടാതെ ഇരിക്കട്ടേ…. അടിമത്തചങ്ങലപൊട്ടിച്ചെറിഞ്ഞ് ചിലർ സ്വതന്ത്ര്യരായി കാണാനുളള ആഗ്രഹത്തോടെ നിർത്തുന്നു.

Karma News Network

Recent Posts

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

10 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

14 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

30 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

49 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

51 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago