entertainment

നിർമ്മാതാക്കളുടെ വിലക്കിനു പിന്നാലെ ശ്രീനാഥ് ഭാസിക്ക് ‘അമ്മയെ’ വേണം, ഓഫിസിലെത്തി അപേക്ഷ നൽകി നടൻ

താര സംഘടനയായ ‘അമ്മ’യുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നൽകി ശ്രീനാഥ് ഭാസി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്.

നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണു ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ൻ അമ്മ അംഗമാണ്.

അതേസമയം, ശ്രീനാഥ് ഭാസിക്കെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. അന്നൊക്കെ ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു താരം ചെയ്തിരുന്നത്. മാസങ്ങൾക്ക് മുൻപ് ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്നെ വിലക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കുമെന്നുമായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ഇനിയും സിനിമകളിൽ അഭിനയിക്കുമെന്നും, ഇല്ലെങ്കിൽ വല്ല വാർക്കപ്പണിക്കും പോകുമെന്നുമായിരുന്നു ശ്രീനാഥ് ഭാസി വെല്ലുവിളിച്ചിരുന്നത്. എന്നാൽ, വാർക്കപ്പണിക്ക് പോകുമെന്ന് പറഞ്ഞ് വീമ്പിളക്കിയ ആൾ തന്നെ തനിക്കെതിരെ നടപടിയെടുത്തപ്പോൾ നല്ല കുട്ടിയായല്ലോ എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

3 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

4 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

5 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

5 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

5 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

6 hours ago