national

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്, അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ – സീരിയൽ ആർട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്.

നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങി നിരവധി പേർക്കും അക്ഷതം കൈമാറിയിരുന്നു. ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്.

രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനിയുള്ളത്. അതിനാൽ അക്ഷതം വിതരണം ചെയ്യുന്നത് വേഗത്തിൽ പുരോഗമിക്കുകയാണ്. വീടുകളിലും ആർഎസ്എസ് അക്ഷതം വിതരണം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയിലെ ബ്രാഹ്മണപൂജാ ക്രമങ്ങളിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് അക്ഷതം. ക്ഷതം വരാത്തത് എന്നാണ് അക്ഷതം എന്ന വാക്കിനർത്ഥം. ഗോതമ്പ് മണികളിൽ മഞ്ഞൾപൊടി അല്ലെങ്കിൽ കുങ്കുമം കലർത്തിയാണ് അക്ഷതമുണ്ടാക്കുക. കേരളത്തിലും ഇതിന്റെ വകഭേദങ്ങൾ കാണാം. എല്ലാ സമുദായങ്ങളുടെ ആരാധനാക്രമത്തിലും മറ്റ് പല പേരുകളിലായി അക്ഷതമുണ്ട്. അനുഗ്രഹിക്കാനായി വെളിച്ചപ്പാട് ഭക്തർക്കു നേർക്കെറിയുന്ന അരി അക്ഷതമാണ്. കേരളത്തിൽ ഗോതമ്പിനു പകരം അരിയോ നെല്ലോ ആണ് ഉപയോഗിക്കുക.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago