തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമ ജൂനിയറുടെ അധിക്ഷേപത്തിനെതിരെ എഴുത്തുകാരി ശ്രീപാർവ്വതി. റാങ്ക് വാങ്ങി നടനം പഠിച്ച രാമകൃഷ്ണന് സത്യഭാമമാരുടെ സര്‍ട്ടിഫിക്കറ്റ് സത്യത്തില്‍ ആവശ്യമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ശ്രീപാർവ്വതി . സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലുള്ളവർ വിമർശനവുമായി എത്തുമ്പോഴാണ് എഴുത്തുകാരിയുടേയും വിമർശനം. ജാതിയും നിറവും കലയെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് അവരെന്നും ഇത് പണ്ടേ കലയില്‍ പ്രത്യേകിച്ച് പെര്‍ഫോമന്‍സ് ആര്‍ട്ട്സില്‍ ഉള്ളതാണെന്നും ശ്രീപാർവ്വതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ആണുങ്ങള് നൃത്തം ചെയ്യുന്നത് നോക്കി നില്‍ക്കാറുണ്ട്. എത്ര ഭംഗിയാണ് അവരുടെ ഉടല് ചലനങ്ങള്‍! സ്ത്രീകളെക്കാള്‍ അതിമനോഹരമായ ലാസ്യം പലരിലും കണ്ടിട്ടുണ്ട്. RLV രാമകൃഷ്ണന്റെ നൃത്തം ഇന്ന് കണ്ടു. എത്ര ഭംഗിയാണ് ചലനങ്ങള്‍… ഉടല് വഴക്കം…
കലാമണ്ഡലം സത്യഭാമ എന്നാ സ്ത്രീ ചികിത്സിച്ചാലും മാറാത്ത ഒരു മാനസിക നിലയിലാണ്. ജാതിയും നിറവും കലയെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് അവര്‍. ഇത് പണ്ടേ കലയില്‍ പ്രത്യേകിച്ച് പെര്‍ഫോമന്‍സ് ആര്‍ട്ട്സില്‍ ഉള്ളതാണ്. ജാതിയില്‍ ഉയര്‍ന്നവര്‍ മാത്രം മതി കലയില്‍ എന്ന ബോധം. അതിന്റെ ഒരു ജീവിച്ചിരിക്കുന്ന കണ്ണിയാണ് ആ സ്ത്രീ.
വിവരമില്ലായ്മ എന്നും പറയാം.
റാങ്ക് വാങ്ങി നടനം പഠിച്ച രാമകൃഷ്ണന് സത്യഭാമമാരുടെ സര്‍ട്ടിഫിക്കറ്റ് സത്യത്തില്‍ ആവശ്യമില്ല. പക്ഷെ ആ സ്ത്രീയെ വീണ്ടും കലാമണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കണമോ എന്നത് അവിടുത്തെ ബോധമുള്ള കമ്മിറ്റി തീരുമാനിക്കട്ടെ. അവരെ പോലെ ജാതി വെറിയുള്ള ഒരു “അദ്ധ്യാപിക” പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്.
ശ്രീ RLV രാമകൃഷ്ണനൊപ്പം …
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…