entertainment

ബഷീർ ബഷി പറയുന്നത് പച്ചക്കള്ളം, ദമ്പതികളായി പ്രോ​ഗ്രാമിലടക്കം പങ്കെടുത്തതിന്റെ തെളിവുകൾ പുറത്തുവിട്ട് ശ്രീയ അയ്യർ

KARMA EXCLUSIVE ശ്രീയ അയ്യരും ബഷീർ ബഷിയുമായുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരുന്നു. ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നു എന്ന് ശ്രീയ പറയുമ്പോൾ വിവാഹിതരല്ല, എനിക്ക് രണ്ട് ഭാര്യമാരെയൊള്ളു എന്നാണ് ബഷീർ പറയുന്നത്. 2 ഭാര്യമാരുള്ള ബഷീർ ബഷിക്കെതിരെ നിയമ നടപടിയുമായിനീങ്ങാൻ തീരുമാനിച്ചതായി ശ്രീയ അയ്യർ. ഇനി ഒന്നിച്ച് താമസിക്കാനല്ല. പല വിധത്തിൽ പീഢിപ്പിച്ചതിനും ഇപ്പോൾ സൈബർ അറ്റാക്ക് നടത്തി വീണ്ടും മുറിവേല്പ്പിക്കുന്ന ക്രൂരതകൾക്കും എതിരേയാണ്‌ നിയമ നടപടി വരുന്നത്.പരസ്പരം ഒന്നിച്ച് താമസിക്കുകയും പല ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്ത ശ്രീയ അയ്യരെ ഇപ്പോൾ ഭാര്യ അല്ല ഒരു ബന്ധവും ഇല്ലാ എന്ന് ബഷീർ ബഷി പരസ്യമായി പറഞ്ഞ് ഒളിച്ചോടാൻ ശ്രമിക്കുമ്പോഴാണ്‌ തെളിവുകൾ പുറത്ത് വിട്ട് ശ്രീയാ അയ്യർ നീങ്ങുന്നത്. ഒരു പുരുഷനും ഒരു പെൺകുട്ടിയേയും പീഢിപ്പിക്കരുത്. അങ്ങിനെ ചെയ്താൽ അത് കുറ്റകരവും ശിക്ഷാർ ഹവുമാണ്‌. ശാരീരികമായി മാത്രമല്ല, മാനസീകമായും, നോട്ടത്തിലൂടെ പോലും ചെയ്താൽ അഴി എണ്ണും. സ്ത്രീ നിയമങ്ങൾ അത്ര ശക്തമാണ്‌.

കേരളത്തിലെ അറിയപ്പെടുന്ന ബോഡി ബിൽഡറും ടി വി അവതാരകയുമാണ് ശ്രീയ അയ്യർ. ബി​ഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയയിൽ വെബ് സീരിസിലൂടെ സജീവവുമായ താരമാണ് ബഷീർ ബഷി.

ബഷീറ്‍ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ഞങ്ങൾ ഒരുമിച്ച് കുറച്ചുകാലം താമസിച്ചിരുന്നു എന്നതിന്റെ തെളിവുകൾ നിരത്തി ശ്രീയ അയ്യർ  രം​ഗത്തെത്തി. ബഷീർ ബഷിതന്നെ കല്യാണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് തെളിവുമായി ശ്രീയ അയ്യർ എത്തിയത്. വിവാഹിതരാണെന്ന് ഒരു ഷോയിൽ വെളിപ്പെടുത്തുന്നതന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ ഉൽപ്പെട്ടിട്ടുണ്ട്. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഇരവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രവും പുറത്തുവിടുന്നു.

ശ്രീയ അയ്യരുമായുള്ള ബന്ധത്തേ പറ്റി ബഷീർ ബഷി പറഞ്ഞത് ഇങ്ങിനെയാണ്‌..ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറഞ്ഞു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്.ഞാനും സുഹാനയും അവളുടെ അഭിനയത്തിൽ വീണു പോവുകയായിരുന്നതായും ബഷീർ വ്യക്തമാക്കിയിരുന്നു. കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തുവെന്നും, എന്നാൽ പ്രശ്‌നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിൻറ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്.അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി.

എന്നാൽ ബഷീർ ബഷിയുടെ ഈ പ്രസ്ഥാവനയിൽ തന്നെ കള്ളങ്ങൾ ഒരു നല്ല ക്രിമിനൽ അഭിഭാഷകന്‌ ചികഞ്ഞെടുക്കാനാകും. ഒന്നിച്ച് താമസിച്ചു. കുറെ നാൾ. ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു എന്ന തരത്തിലുള്ള ബഷീർ ബഷിയുടെ തുറന്ന് പറച്ചിൽ. പല പരിപാടിയിലും തട്ടമിട്ട് പങ്കെടുത്തു. അതും ഭാര്യ ഭർത്താക്കന്മാരെ പോലെ തോന്നിപ്പിക്കും വിധം. ഇത് തന്നെ മതി ബഷീർ ബഷിയെ ഏറെ സംശയിക്കാൻ. രണ്ടാം ഭാര്യയായി കൂടെ കൂട്ടി ഒടുവിൽ ബഷീർ ബഷി ഈ പെൺകുട്ടിയെ ഒഴിവാക്കിയതാണോ? എല്ലാം ഇനി തെളിവും, സാക്ഷികളും ഒക്കെ വയ്ച്ച് കോടതി തീരുമാനിക്കും. കാരണം കൃത്യമായ തെളിവുകൾ കോടതിയിലും പോലീസിലും എത്തിക്കാൻ ശ്രീയ തീരുമാനിച്ചതായി കർമ്മ ന്യൂസിനോട് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടിച്ചിട്ട് ഇപ്പോൾ സൈബർ അറ്റാക്കും അപമാനിക്കലും തുടങ്ങിയിരിക്കുന്നു. ഒരു പെൺകുട്ടിയുടെ ജീവിതമാണ്‌ തകർത്തത് എന്ന് പോലും അയാൾ കരുതുന്നില്ല. എന്നും ശ്രീയ അയ്യർ കുറ്റപ്പെടുത്തി

തനിക്കെതിരെ ഇപ്പോൾ സൈബർ അറ്റാക്ക് നടക്കുകയാണെന്ന്, ഉടൻ തന്നെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീയ അയ്യർ പറഞ്ഞു. തന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ട്. ഉടൻ തന്നെ ബഷീർ ബഷി കുടുങ്ങും എന്ന കാര്യം തീർച്ച. ശ്രീയ പരാതി നൽകുന്നതോടെ സംഭവം ​ഗുരുതരമായ കേസുകളിലേക്ക് നീങ്ങും എന്ന കാര്യം തീർച്ച.

ശ്രീയ അയ്യർ വീഡിയോയിൽ പറഞ്ഞത്..

ഇരുപതുകളുടെ തുടക്കത്തിൽ ഉണ്ടായ പ്രണയം ആണ് എല്ലാം നശിപ്പിച്ചത് എന്നും താരം വ്യക്തമാക്കി. ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. അതൊക്കെ ഓർക്കുമ്പോൾ തന്നെ താൻ ഇന്നും ടെൻസ്ഡ് ആകും എന്നും ശ്രീയ പറയുന്നു. അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നെന്നും, അപ്പോൾ ഒരുപാട് ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നെന്നും, അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത് എന്നും ശ്രീയ വ്യക്തമാക്കി! സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാർക്ക് മെസേജ് അയച്ച ശേഷം മരിക്കാൻ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി.

ക്രൂരമായ ആക്രമണത്തിനു വരെ താൻ വിധേയമായതായി ശ്രീയ അയ്യർ തുറന്ന് പറഞ്ഞു. ചാനലുകളും റിയാലിറ്റി ഷോയിലും ഒക്കെ പാടി പുകഴ്ത്തുന്ന ബഷീർ ബഷിയുടെ ശരിക്കുള്ള മുഖം ഇങ്ങിനെ ആയിരുന്നുവോ എന്നു പോലും ഇപ്പോൾ പുറത്തു വരുന്നു. പല സ്ത്രീകളുമായി ബന്ധം. ഒടുവിൽ തർക്കം. ഉപേക്ഷിക്കൽ. ആക്രമണം. പീഢനം..

ഇതെല്ലാം സത്യം എങ്കിലും തെളിവുകൾ ശ്രീയ ഹാജരാക്കിയാലും ബഷീർ ബഷിയുടെ ജീവിതം ഇനി കഷ്ടത്തിലാകും. സത്യം എന്തായാലും ഇനിയും പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു. ഇരുവർക്കും സത്യങ്ങൾ ഇനിയും പറയാനുണ്ടാകും. മുമ്പ് റിയാലിറ്റി ഷോയിൽ 2 ഭര്യമാർ എന്ന് ബഷീർ ബഷി പറഞ്ഞപ്പോൾ 2 അല്ല 3 ഭാര്യമാർ ഇയാൾക്ക് ഉണ്ട് എന്ന് പരക്കെ കമന്റുകൾ വന്നിരുന്നു. അതെല്ലാം ഇപ്പോൾ മറ നീക്കി തന്നെ ശ്രീയ അയ്യർ തുറന്ന് പറഞ്ഞിരിക്കുകയാണ്‌.

സോഷ്യൽ മീഡിയയിൽ ശ്രീയ അയ്യർക്കായി അനേകമാളുകളാണ്‌ രംഗത്ത് വരുന്നത്. ശ്രീയയുടെ ആളുകൾ നല്ല സപോർട്ട് അവർക്ക് നല്കുന്നു. അവരുടെ അഭിപ്രായങ്ങൾ വരുന്നത് ഇങ്ങിനെ..എന്തായാലും ബഷീർ ബഷി ഒരു പെൺകുട്ടിയുടെ പരിഗണന നല്കി ഇനി എങ്കിലും ശ്രീയ അയ്യർക്കെതിരായ സൈബർ അറ്റാക്ക് അവസാനിപ്പിക്കണം. എല്ലാം തകർത്തിട്ട് അവളേ ജീവിക്കാനും കൂടി സമ്മതിക്കില്ല എന്ന് പറഞ്ഞാൽ ഇനി ബഷീർ ബഷിയെ വിമർശകർ വെറുതേ വിടില്ല. മാത്രമല്ല ശ്രീയ അയ്യരും നിങ്ങളുടെ 2 ഭാര്യമാരെ പോലെ ജീവിക്കാൻ കൊതിക്കുന്ന പെൺകുട്ടിയാണ്‌ എന്നും ഓർക്കണം.

Karma News Network

Recent Posts

കൂറ്റൻ പരസ്യബോര്‍ഡ് വീണ് അപകടം, 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…

20 mins ago

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…

29 mins ago

കല്‍പ്പാത്തി ക്ഷേത്രത്തിൽ അര്‍ദ്ധരാത്രി കയറണമെന്ന് വാശിപിടിച്ച് വിനായകൻ, അസഭ്യ വർഷവും

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…

30 mins ago

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

1 hour ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

1 hour ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

2 hours ago