entertainment

താങ്കൾ ഒരു ആണല്ലേ, മുളയിലേ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ പേടിക്കുന്നതതെന്തിന്- ഷിബു ജി. സുശീലൻ

സിനിമമ മേഖലയിലെ ചില പ്രശ്നങ്ങൾ തുറന്നുപറഞ്ഞതിനുപിന്നാലെ നീരജിനെതിരെ പല വിമർശനങ്ങളും വന്നിരുന്നു. മുതിർന്ന നടന്മാരിൽ നിന്ന് ചെറിയ താരങ്ങൾക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നാണ് നീരജ് പറഞ്ഞത്. വിഷയത്തിൽ നീരജിനോട് അമ്മ വിശദീകരണം തേടിയിരുന്നു
താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും നീരജ് അമ്മയോട് പറഞ്ഞു.
ഇതിന് പിന്നാലെ നീരജ് മാധവിനോട് ചോദ്യങ്ങൾ ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്ന് ഷിബു ചോദിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

‘താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ? താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം …സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല. 2015-ൽ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്.’

സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്സ്ബുക്ക് പരാമർശത്തിൽ നടൻ നീരജ് മാധവ് ‘അമ്മ’ സംഘടനയ്ക്ക് കത്തിലൂടെ മറുപടി നൽകിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ആരുടേയും പേരെടുത്തു പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണൻ കത്ത് അയച്ചിരുന്നു.

Karma News Network

Recent Posts

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

19 mins ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

49 mins ago

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

1 hour ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

1 hour ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

2 hours ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

2 hours ago