ന്യൂഡല്‍ഹി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗ ഇന്ത്യയില്‍. അദ്ദേഹത്തെ വിമാനത്താവളത്തില്‍ എത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരിച്ചു. അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗയുടെ സന്ദര്‍ശനം ഏറെ സുപ്രധാനമായ ഒന്നാകുമെന്ന് വിദേശ കാര്യമന്ത്രാലയ വ്യക്താവ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ ദൃഢബന്ധം കാത്തുസൂക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിക്രമസിംഗ ശ്രീലങ്കര്‍ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ശ്രീലങ്കര്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, വികസനം, സഹകരണം, നിക്ഷേപ പദ്ധതികള്‍ എന്നവയില്‍ ചര്‍ച്ചകള്‍ നടക്കും. ശ്രീലങ്കര്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…