entertainment

പേളി ആരെയും പറ്റി മോശം പറയാറില്ല, ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ തന്നെ അവൾ എന്നെ വഴക്ക് പറയും-ശ്രീനിഷ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.നിരവധി ആരാധകരുള്ള താരം ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയിരുന്നു.മറ്റൊരു മത്സരാർത്ഥിയായ സ്രീനിഷുമായി ഷോയിൽ വെച്ചു തന്നെ പേളി അടുപ്പത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു. ഇരുവരും ഷോയിൽ നിന്ന് പുറത്തായതിന് ശേഷം വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും പേളി പങ്കു വെയ്ക്കാറുമുണ്ട്.

പേളി മാത്രമല്ല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിയും രം​ഗത്തെത്താറുണ്ട്. ഇപ്പോളിതാ ആരാധകരുടെ പേളി മാണിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ശ്രീനിഷ്. നിരവധി ചോദ്യങ്ങൾ ആണ് ശ്രീനിയോട് ആരാധകർ ചോദിക്കുന്നത്. പ്രത്യേകിച്ചും പേളിയെ സംബന്ധിക്കുന്ന കാര്യങ്ങൾ ആണ് ചോദ്യങ്ങളിൽ അധികവും.

പേളിക്ക് ഇപ്പോൾ എത്ര മാസമായി, ഏറ്റവും നല്ല ഗുണം എന്താണ് പേളിയുടേത്, തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകർ ശ്രീനിയോട് ചോദിക്കുന്നത്.അവൾക്ക് അഞ്ചാം മാസം ആയി. ഇപ്പോൾ സുഖമായും സന്തോഷമായും ഇരിക്കുന്നു. അവളിൽ ഏറ്റവും നല്ല ഗുണം എന്താണ് എന്ന് ചോദിച്ചാൽ, അവൾ ആരെയും പറ്റി മോശം പറയാറില്ല. ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ തന്നെ അവൾ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കും. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് സുഹൃത്തുക്കൾക്കായി അവൾ നില്കുന്നത്. അതൊക്കെ അവളിൽ ഉള്ള നല്ല ഗുണങ്ങൾ ആണെന്നും ശ്രീനിഷ് വ്യക്തമാക്കി.

തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് പേളി.അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്.

Karma News Network

Recent Posts

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

34 mins ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

1 hour ago

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

2 hours ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

2 hours ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

3 hours ago