entertainment

സിനിമയുടെ പൂജ കഴിഞ്ഞു, ഫോട്ടോഷൂട്ട് കഴിഞ്ഞു. അതിന് ശേഷമാണ് കാസ്റ്റിം​ഗ് കൗച്ച് നേരിട്ടത്, ശ്രതി രജനികാന്ത്

മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി നടി മാറി. ശ്രുതി തന്റെ കരിയർ ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് സീരിയലിലൂടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.

ഇപ്പോളിതാ തമിഴിൽ നിന്ന് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതിനെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് തുറന്നുപറയുകയാണ് താരം, വാക്കുകൾ, തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, ഒരു പുതിയ സ്വപ്നം, ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കേട്ട അറിവേ ഉണ്ടായിരുന്നുള്ളു.

സിനിമയുടെ പൂജ കഴിഞ്ഞു, ഫോട്ടോഷൂട്ട് കഴിഞ്ഞു. അതിന് ശേഷമാണ് റിയൽ ലൈഫിൽ താൻ അത് എക്‌സ്പീരിയൻസ് ചെയ്തത്. പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും തനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് തന്റെ പോളിസി

Karma News Network

Recent Posts

അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മൂക്കയിൽ കിഴക്ക് നൂറ്റിപ്പത്തിൽചിറയിൽ ബിനോയി ആൻ്റണി-നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ ബിനോയ് ആണ് മരിച്ചത്.…

16 mins ago

രോ​ഗിയെ മർദ്ദിച്ച സംഭവം, മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി. സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ്…

24 mins ago

നിങ്ങള്‍ ഇപ്പോഴാണോ അറിഞ്ഞത്’, മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം

ന്യൂഡല്‍ഹി: 19 സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം കൊണ്ടാണോയെന്ന ചോദ്യത്തിന് നിങ്ങള്‍ ഇപ്പാഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകസഭാ…

1 hour ago

ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, ഒരാള്‍ മരിച്ചു

തൊടുപുഴ: ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്.…

1 hour ago

സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി ശനിയാഴ്ച ഏകകണ്ഠമായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍…

2 hours ago

ബസിൽ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ് മരിച്ചത്. നെടുംകണ്ടം തിങ്കൾകാട്ടിൽ വെച്ചാണ് അപകടം. ബസ്…

2 hours ago