സിനിമയുടെ പൂജ കഴിഞ്ഞു, ഫോട്ടോഷൂട്ട് കഴിഞ്ഞു. അതിന് ശേഷമാണ് കാസ്റ്റിം​ഗ് കൗച്ച് നേരിട്ടത്, ശ്രതി രജനികാന്ത്

മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി നടി മാറി. ശ്രുതി തന്റെ കരിയർ ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് സീരിയലിലൂടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.

ഇപ്പോളിതാ തമിഴിൽ നിന്ന് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതിനെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് തുറന്നുപറയുകയാണ് താരം, വാക്കുകൾ, തമിഴിൽ നിന്നാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, ഒരു പുതിയ സ്വപ്നം, ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കേട്ട അറിവേ ഉണ്ടായിരുന്നുള്ളു.

സിനിമയുടെ പൂജ കഴിഞ്ഞു, ഫോട്ടോഷൂട്ട് കഴിഞ്ഞു. അതിന് ശേഷമാണ് റിയൽ ലൈഫിൽ താൻ അത് എക്‌സ്പീരിയൻസ് ചെയ്തത്. പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാൾക്കില്ലായിരുന്നു. തമിഴിലെ പ്രമുഖനായ വ്യക്തി, അയാളുടെ പേര് പറയുന്നതിന് പോലും തനിക്ക് മടിയില്ല. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് തന്റെ പോളിസി