കോട്ടയം: നടന് ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പിഴ അടയ്ക്കാന്‍ നോട്ടീസും ലഭിച്ചു.
ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നുമാണ് പഴകിയ മത്സ്യം കണ്ടെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയില്‍ നടപടി കൈക്കൊണ്ടത് 331 ഭക്ഷണവിതരണ കടകള്‍ക്ക് എതിരെയാണ്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ധര്‍മ്മജനെതിരെ സാമ്പത്തികമായി വഞ്ചിച്ചു എന്ന മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ കേസെടുത്തിരുന്നു. മീന്‍ കട ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ് പരാതി. ധര്മജന് അടങ്ങുന്ന സംഘം നടത്തുന്ന ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…