topnews

അട്ടപ്പാടി മധു വധക്കേസ്; പ്രോസിക്യൂഷൻ പിൻമാറി

അട്ടപ്പാടി മധു വധക്കേസിന്റെ കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷൻ നിലപാടിനെ പ്രതിഭാഗം കോടതിയിൽ ശക്തിയായി എതിർത്തതിനെ തുടർന്ന് പ്രോസിക്യൂഷൻ പിൻമാറി. കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യത്തിൽ നിന്നാണ് പിൻവാങ്ങിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്കു മാറ്റി.

സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ ഹർജിയിലാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി കുറ്റപത്രം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെതിരെ പ്രതിഭാഗവും ഹർജി നൽകിയിട്ടുണ്ട്. കുറ്റപത്രം നൽകി വിചാരണ തുടങ്ങിയ കേസിൽ കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള ആവശ്യം അംഗീകരിക്കരുതെന്നു പ്രതിഭാഗം വാദം ഉയർത്തി.

അതേ സമയം വിചാരണവേളയിൽ കുറ്റപത്രം ഭേദഗതി ചെയ്താൽ കേസിന് അന്ത്യമുണ്ടാവില്ലെന്നു പ്രതിഭാഗം വാദിച്ചു. ഇതേ തുടർന്ന് കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന അപേക്ഷയിൽ നിന്നു പിന്മാറുകയാണെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിക്കുകയായിരുന്നു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

4 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

5 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

6 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

6 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

6 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

7 hours ago