ദില്ലി: ഗൂഗിൾ മീറ്റ് പുതിയൊരു തീരുമാനം എടുത്തിരിക്കുന്നു. സെപ്തംബർ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇനിമുതൽ പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്നാണ് ഗൂഗിൾ മീറ്റിന്റെ തീരുമാനം. മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിൾ മീറ്റ് സൗജന്യമായി സേവനം നൽകിയത്.
സെപ്തംബർ 30 വരെ ആർക്കും 100 പേരെ വരെ പങ്കെടുപ്പിച്ച് സൗജന്യ മീറ്റിങ് സംഘടിപ്പിക്കാമായിരുന്നു. പ്രതിദിന വളർച്ച 30 ശതമാനം വരെ ഉയർന്നു. മൂന്ന് ബില്യൺ മിനുട്ട് വീഡിയോ മീറ്റിങുകൾ വരെ പ്രതിദിനം നടന്നു. കമ്പനി ഏപ്രിലിൽ തന്നെ സൗജന്യസേവനം നിർത്തുന്ന കാര്യം വ്യക്തമാക്കിയതാണ്. ഗൂഗിൾ മീറ്റിന്റെ അഡ്വാൻസ്ഡ് ഫീച്ചറുകൾ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോർ എജുക്കേഷൻ ഉപഭോക്താക്കൾക്കും സൗജന്യമാക്കിയ ശേഷം വലിയ വളർച്ചയാണ് മീറ്റിങുകളിൽ ഉണ്ടായത്.
ഈ മാസം മീറ്റ് ആപ്പിൽ പുതിയ മാറ്റങ്ങൾ ഗൂഗിൾ വരുത്തിയിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് 49 പേരെ വരെ ഒരേ സമയം കാണാനാവും. ഹോസ്റ്റിനെ സ്ഥിരമായി കാണാവുന്ന ഫീച്ചറും ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇപ്പോൾ ജി സ്യൂട്ട് ഉപഭോക്താക്കൾക്കും പേഴ്സണൽ ഗൂഗിൾ അക്കൗണ്ട് ഉടമകൾക്കും ലഭ്യമാണ്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…