social issues

ക്ഷമാ ശീലം കാണിച്ചാൽ ശല്യക്കാർ പിന്നാലെ കൂടും, പെണ്ണ് രസിക്കുന്നു എന്ന തിയറിയും ഇറക്കും, കുറിപ്പ്

വിജയ് നായരെന്ന യൂടൂബറെ ഭാ​ഗ്യലക്ഷ്മി കൈകൈര്യം ചെയ്തതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി.അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രം​ഗത്തെത്തി.പൊതുയിടങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ സ്ത്രീകൾ തന്നെ പ്രതികരിക്കണമെന്ന് പറയുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ ജോൺ.ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താൽ, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിർദ്ദേശിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

കുറിപ്പിന്റെ പൂർണ്ണരൂപം

പൊതു ഇടത്തിൽ ഏതെങ്കിലും ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താൽ, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിർദ്ദേശിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ട്. അവൾ പ്രയോഗത്തിൽ വരുത്തിയിട്ടുമുണ്ട്. ബസ്സിലെയും ആൾ തിരക്കുള്ള ഇടങ്ങളിലും സംഭവിക്കുന്ന അതിക്രമങ്ങളെ ഇങ്ങനെ നേരിടണം. പെണ്ണിന്റെ ക്ഷമാശക്തിയൊക്കെ ഉയർത്തി കാട്ടാൻ പോയാൽ ശല്യക്കാർ പിന്നെയും പിറകെ കൂടും. പെണ്ണ് രസിക്കുന്നുവെന്ന് ഒരു തിയറിയും ഇറക്കും. ഈ കേസും പറഞ്ഞ്‌ പോലീസ് സ്റ്റേഷനിൽ പോയാൽ
എന്താവും കഥ? ഇത് മുമ്പോട്ട് കൊണ്ട് പോയി മകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണോയെന്നാകും അവിടെ നിന്നും കിട്ടാൻ പോകുന്ന ഉപദേശം. ഉടൻ ഇങ്ങനെ കണക്ക് തീർക്കാൻ പോയാൽ അവൻ വൈരാഗ്യ ബുദ്ധിയുമായി പിന്നെ ഉപദ്രവിച്ചാലോയെന്ന് ഭയം വേണ്ട. ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ ചുമ്മാ പിടിച്ച് രസിക്കാനും, വൃത്തി കെട്ട വാക്കുകൾ കൊണ്ട് അഭിഷേകം ചെയ്യാനും വരുന്നവൻ ഭീരുവാണ്. വ്യക്തി വൈകല്യം ഉള്ള കക്ഷിയാണ്‌. ഉടൻ തല്ലു കൊണ്ടാൽ പിന്നെ ആ പെണ്ണിന്റെ പിറകെ പോവില്ല. എല്ലാവരും ഇങ്ങനെ
പ്രതികരിച്ചാൽ ഈ വർഗ്ഗം പൊതു ഇടത്തിൽ കുറയും. എന്നാൽ സൈബർ ഇടത്തിൽ നിന്നും ശല്യം വരുമ്പോൾ നിയമം കൂടെ നിന്നില്ലെങ്കിൽ പ്രയാസമാണ്. അത് കൊണ്ടാണ്‌ ഈ വർഗ്ഗം സൈബർ ഇടത്തിൽ ഇപ്പോൾ പെരുകുന്നത്

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

4 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

5 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

5 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

6 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

7 hours ago