kerala

മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥൻ

ന്യൂഡൽഹി: പി ബി യോ​ഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ. മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി എകെജി ഭവനിലെത്തിയപ്പോഴാണ് സംഭവം. അതേസമയം സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതിയും രം​ഗത്തുവന്നിട്ടുണ്ട്.

തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണം. സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ നാളേയ്ക്കകം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തില്‍ കേസില്‍ കോടതി സ്പെഷ്യല്‍ സിറ്റിങ് നടത്തുകയായിരുന്നു.

ജനങ്ങള്‍ നിയമം കയ്യിലെടുക്കരതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി നായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. തെരുവു നായ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷനല്‍ അഡ്വക്കറ്റ് അശോക് എം ചെറിയാന്‍ അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമാക്കാന്‍ മുമ്പ് നല്‍കിയ ഉത്തരവുകളില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

3 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

7 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

33 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago