kerala

ഹെല്‍മറ്റില്ല, ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണും, രണ്ട് തെറ്റിന് പൊലീസ് നല്‍കിയത് മൂന്ന് ശിക്ഷ

ഹെല്‍മറ്റില്ല, ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണും, രണ്ട് തെറ്റിന് പൊലീസ് നല്‍കിയത് മൂന്ന് ശിക്ഷ. ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും, മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍പ്പെട്ടത്. കോളജ് വിദ്യാര്‍ഥിനിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 2,500 രൂപ പിഴയും വിധിച്ചു.

കാക്കനാട് പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് നിയമലംഘനത്തിന് നടപടി സ്വീകരിച്ചത്. ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായി പടമുകള്‍-പാലച്ചുവട് റോഡിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ സഞ്ചാരം.

രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പിടിയിലായത്. പെണ്‍കുട്ടിയുടെ ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായാണ് വണ്ടി ഓടിച്ചത്. മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടര്‍ ഓടിക്കല്‍. ഹെല്‍മറ്റും ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ എം.വി.ഐ കെ.ആര്‍.തമ്ബിയാണ് തടഞ്ഞത്. സ്‌കൂട്ടര്‍ ജംഗ്ഷനില്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാര്‍ത്ഥിനി പറഞ്ഞതിനാല്‍ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിട്ടയച്ചു.

പിറ്റേ ദിവസം ആര്‍.ടി ഓഫിസില്‍ ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെ വിലാസത്തില്‍ ഷോക്കോസ് നോട്ടീസും അയച്ചു. ആര്‍.ടി.ഒ കെ.മനോജ്കുമാര്‍ മുമ്പാകെ ഹാജരായ വിദ്യാര്‍ത്ഥിനി ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തതെന്നാണ് ആദ്യം ബോധിപ്പിച്ചത്. തുടര്‍ന്ന് അന്വേഷണത്തില്‍ കൂട്ടുകാരിയെയാണ് വിളിച്ചതെന്നും വ്യക്തമായി.

റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോർ വാഹനനിയമം (1988) 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ. പിഴത്തുകകളിൽ പത്തിരട്ടിയോളമാണ് വർധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഹെല്‍മറ്റോ സീറ്റ് ‌ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍ പിഴത്തുക 1000 രൂപയാണ്..നിലവിൽ ഇത് 100 രൂപയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000 ത്തിൽ നിന്ന് 5000 രൂപാക്കിയാണ് ഉയർത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്‍റെ ഉടമയ്ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിഴയ്ക്ക് പുറമെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 25 വയസ്സ് തികയുന്നതു വരെ ലൈസന്‍സും അനുവദിക്കില്ല… വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

Karma News Network

Recent Posts

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

15 seconds ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

16 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

30 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

34 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago