topnews

വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം ; അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാൾ മരിച്ചു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ ജംഗ്ഷന് സമീപം കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പുത്തന്‍കുരിശ് സ്വദേശിയായ ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ വിദ്യാർത്ഥിയാണ്.

രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് രാവിലെ 9 മണിയോടെ അപകടത്തില്‍ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആസ്വഖ് അഹമ്മദ്, വിഷ്ണു എന്‍.ആര്‍ എന്നിവരെ കോലഞ്ചേരി ആശുപത്രിയിലും അരുണ്‍ ദിനേശ്, ഫസലു റഹ്മാന്‍, സ്റ്റെഫിന്‍ വില്‍സണ്‍ എന്നിവരെ മൂവാറ്റുപുഴയിലെ നിര്‍മ്മല ആശുപത്രിയിലും ചികിത്സയിലാണ്.

കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നതിലാല്‍ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് വാഹനം വെട്ടിപ്പെളിച്ച് ഇവരെ പുറത്തെടുത്തത്.

Karma News Network

Recent Posts

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

22 seconds ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

17 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

28 mins ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

43 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

47 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

1 hour ago