Categories: keralatopnews

തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ ആവശ്യപ്പെട്ടത് 5000 രൂപ. ഒടുവില്‍ മൃതദേഹം താഴെയിറക്കി എസ്‌ഐ

തൂങ്ങി മരിച്ച ആളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം ഏറ്റെടുത്ത് എസ്ഐ. കഴിഞ്ഞ ദിവസം എരുമേലി കനകപ്പാലം വനത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മരത്തില്‍ നിന്നും താഴെയിറക്കാന്‍ വന്നയാള്‍ അധിക ആവശ്യപ്പെട്ടതോടെ എസ്‌ഐ ഇത് ഏറ്റെടുക്കുകയായിരുന്നു.

സംഭവമറിഞ്ഞ് നിവധി പേര്‍ സംഭവ സ്ഥലത്ത് തിച്ചു കൂടി. എന്നാല്‍ മൃതദേഹം താഴെയിറക്കാന്‍ ത പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ദുര്‍ഗന്ധം വമിച്ചിരുന്നതിനാല്‍ ആരും മുന്നോട്ടു വന്നില്ല.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് ഒരാള്‍ മൃതദേഹം താഴെ ഇറക്കാമെന്ന് പറഞ്ഞ് എത്തിയെങ്കിലും 5000 രൂപ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എസ്‌ഐ ഇ.ജി.വിദ്യാധരന്‍ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി കെട്ടഴി്ച്ച് മൃതദേഹം താഴെയിറക്കി. എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്.

Karma News Editorial

Recent Posts

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

25 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

9 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

11 hours ago