Categories: topnews

സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിന് എതിരെ ഞെട്ടിക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷന്‍

സുനന്ദ പുഷ്‌കര്‍ കേസിലെ വാദങ്ങള്‍ ശശി തരൂര്‍ എംപിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്. സുനന്ദയുടെ മൃതദേഹത്തിന് പഴയ പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദിച്ച പ്രോസിക്യൂട്ടര്‍മാര്‍, മരണകാരണം വിഷമാണെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തില്‍ പറഞ്ഞെങ്കിലും അവരുടെ ശരീരത്തില്‍ പരുക്കേറ്റ അടയാളങ്ങളുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള പല മുറിവുകളായിരുന്നു അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് തരൂരിനെതിരെയുള്ള വാദം കോടതി കേള്‍ക്കുന്നത്. സുനന്ദയോടുള്ള മാനസികവും ശാരീരികവുമായ ക്രൂരതകളാണ് അവര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. കൈകളും കാലുകളും ശരീര ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി മുറിവുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇത് കൊണ്ട് തന്നെ ശാരീരിക പീഡനങ്ങളുടെ പേരില്‍ തരൂരിനെതിരെ കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് വാദം തുടരുന്നത്. നേരത്തെയും സുനന്ദയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ചു ദേശീയ മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. കൊല്ലപ്പെട്ട നിലയില്‍ സുനന്ദ പുഷ്‌ക്കറെ കണ്ടെത്തിയ ഹോട്ടല്‍ മുറിയിലല്ല അവര്‍ താമസിച്ചിരുന്നതെന്ന് ശശി തരൂരിന്റെ സഹായി നാരായണന്റെ വെളിപ്പെടുത്തല്‍ റിപ്പബ്ലിക് ടിവി പുറത്തു വിട്ടിരുന്നു. സുനന്ദ പുഷ്‌ക്കര്‍ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി മുഴുവന് ശശി തരൂരുമായി അവര്‍ വഴക്കിടുകയായിരുന്നുവെന്നും റിപ്പബ്ലിക് ചാനല്‍ പുറത്ത് വിട്ട നാരായണന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ തരൂര്‍ നിഷേധിച്ചു. ‘ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ ശശി തരൂര്‍ വെല്ലുവിളിച്ചു.വസ്തുതകള്‍ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ ദുഖം സ്വകാര്യനേട്ടത്തിനും പ്രശസ്തിക്കുമായി ദുരുപയോഗം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്നും’ ശശി തരൂര്‍ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സുനന്ദ കൊല്ലപ്പെട്ട ദിവസവും തലേന്നും ദില്ലിയിലെ ലീല ഹോട്ടലില്‍ അസ്വഭാവികമായ രംഗങ്ങള്‍അരങ്ങേറിയെന്നാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തവിട്ടു കൊണ്ട് റിപ്പബ്ലിക്ടിവി പുറത്ത് അവകാശപ്പെടുന്നത്. സുനന്ദയും ശശി തരൂരും തമ്മില്‍ കടുത്ത അഭിപ്രായ വിത്യാസമുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സുനന്ദയെ നേരില്‍ കാണാന്‍ ചാനല്‍ ലേഖിക ശ്രമിക്കുന്നത് മുതലുള്ള സംഭാഷണങ്ങളാണിവ. ഇതിനായി തുടര്‍ന്നുളള രണ്ട് ദിവസങ്ങളില്‍ സുനന്ദയുമായും സഹായി നാരായണനുമായും ലേഖിക സംസാരിക്കുന്നു.

2014 ജനുവരി 16 ന് സുനന്ദ സമ്മതിച്ചത് അനുസരിച്ച് കാണാന്‍ എത്തുമ്‌ബോള്‍ അവര്‍ 307-ാം നമ്ബര്‍ മുറിയില്‍ താമസിക്കുന്നു എന്നാണ് സഹായി അറിയിച്ചത്. എന്നാല്‍ സഹായി മുറിയിലേക്ക് കടത്തിവിട്ടില്ല. ഒടുവില്‍ ബലം പ്രയോഗിച്ച് മുറിയില്‍ കടന്നപ്പോള്‍ സുനന്ദയുമായുള്ള തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് തരൂര്‍ ആവശ്യപ്പെട്ടു.

പിറ്റേന്ന് പുലര്‍ച്ചെ 4.10ന് അടിയന്തിരമായി ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ട് സുനന്ദ ലേഖികക്ക് എസ്എംഎസ് അയച്ചു.രാവിലെ സഹായിയെ ഫോണില്‍ വിളിച്ച ശേഷം ഹോട്ടിലിലെത്തിയെങ്കിലും സുനന്ദ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ ആറരക്ക് തരൂര്‍ പുറത്ത് പോയെന്നും അറിയിച്ചു.തലേ രാത്രി മുഴുവന്‍ സുനന്ദ കരയുകയാരിന്നുവെന്നും നാരായണന്‍ പറയുന്നുണ്ട്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

7 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

45 mins ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

1 hour ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

2 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

3 hours ago