ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ അടുത്തിടെയാണ് കേരളത്തിലെത്തിയത്. അവധി ആഘോഷിക്കുന്നതിനും ഷൂട്ടിനും വേണ്ടിയാണ് താരം കേരളത്തിലെത്തിയത്. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിംഗാണ് പ്രധാന പരിപാടി. ഒപ്പം അവധിയാഘോഷത്തിനും പ്ലാനുണ്ട്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും താമസം.
അടുത്തിടെ ഷിയാസ് പെരുമ്പാവൂർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് താരത്തെ ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വാർത്തയായതിന് പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ വാക്കുകൾ.വസ്തുതകളെ നിങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങൾക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല.- എന്നാണ് സണ്ണി കുറിച്ചത്. തിരുവനന്തപുരത്തെ പൂവാർ ദ്വീപിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.പുത്തൻ ലുക്കിലാണ് താരം എത്തുന്നത്. തലമുടിയിൽ ചുവന്ന കളർ ചെയ്ത ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിലിറ്ററി ഗ്രീൻ ജെംസ്യട്ടാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകരുടെ മനം കീഴടക്കുകയാണ്.
കൊച്ചിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്ബാവൂർ സ്വദേശി ഷിയാസ് ആണ് സണ്ണി 2016 മുതൽ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. എന്നാൽ താൻ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരിൽ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…