kerala

കേരളം പട്ടിണിയിലേക്ക്, റേഷൻ വിതരണവും സ്തംഭിക്കും

നാളെ മുതൽ സംസ്ഥാനത്ത്റേഷൻ വിതരണം മുടങ്ങും. സാധാരണക്കാരുടെ കഞ്ഞിയിൽ മണ്ണിടുന്ന നടപടിയാണ് സംസ്ഥാന സർക്കാർ തുടർന്നുകൊണ്ടിരിക്കുന്നത്. റേഷൻ വിതരണക്കാരുടെ റേഷൻ ട്രാൻസ്പോർട്ടേഷൻ തൊഴിലാളികളുടെ കുടിശ്ശിക നൽകാതെ ഇനിമുതൽ റേഷൻ വിതരണം വേണ്ടെന്ന നിലപാടിലാണ് തൊഴിലാളികൾ. അവർക്ക് ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശികത്തുകയാണ്. അത് നൽകാൻ സംസ്ഥാന സർക്കാരിൻറെ പക്കൽ പണമില്ലെന്ന് സംസ്ഥാന സർക്കാരും പറയുന്നു. അതുകൊണ്ടുതന്നെ നാളെ മുതൽ റേഷൻ വിതരണം, റേഷൻ ട്രാൻസ്പോർട്ടേഷൻ നടത്തേണ്ടതാണ് ട്രാൻസ്പോർട്ട് ആളുകളുടെ തീരുമാനം. അതിനാൽ തന്നെ ഇനിമുതൽ റേഷൻകടകളിൽ റേഷൻ സാധനങ്ങൾ എത്താനുള്ള സാധ്യത വിരളമായിരിക്കുന്നു ഇനിമുതൽ റേഷൻ കടകളിലൂടെയുള്ള സാധനസാമഗ്രികളുടെ വിതരണം നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

കേരളത്തിൻറെ സാമ്പത്തിക അവസ്ഥ അതിദയനീയം എന്ന ധനമന്ത്രി തന്നെ പറയുന്നു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പോലും വെട്ടി കുറച്ചുകൊണ്ട് സർക്കാരിൻറെ ഖജനാവ് നിറയ്ക്കാനുള്ള തീരുമാനമെടുക്കാൻ പോകുന്നു സംസ്ഥാന സർക്കാർ. വരും ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ് സംസ്ഥാന സർക്കാർ. ഇങ്ങനെ സംസ്ഥാന സർക്കാർ ദാരിദ്ര്യം പറഞ്ഞുകൊണ്ട് ക്ഷേമപെൻഷൻ കൊടുക്കാതിരിക്കുന്നു, നെല്ല് സംഭരിച്ച വകയിലുള്ള കോടിക്കണക്കിന് രൂപ കൊടുക്കാതിരിക്കുന്നു, കർഷകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു ഇതൊക്കെ ചെയ്തിട്ടും ഈ സർക്കാർ എന്തുകൊണ്ടാണ് പച്ചപിടിക്കാത്തത്. അതിന് കാരണം ഒന്നേയുള്ളൂ ഈ സർക്കാരിന്റെ കൊടിയ ധൂർത്ത് മൂലമാണ്.

ഈ സംസ്ഥാനം ഇങ്ങനെ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത് എവിടെയാണ് സർക്കാറിന് പിഴക്കുന്നത് ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള വരുമാനം ഈ രണ്ടു വരുമാനവും ഇല്ലെങ്കിൽ കേരളം എന്നേ കൊടിയ ദാരിദ്ര്യത്തിൽ അമർന്നേനെ. ലോട്ടറി നിന്നും മദ്യത്തിൽ നിന്നുള്ള വരുമാനമാണ് കേരളമെന്ന സംസ്ഥാനത്തെ പിടിച്ചുനിർത്തുന്നത്. ഈ രണ്ടു വരുമാനവും കൊണ്ടാണ് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ പോലും നടന്നു പോകുന്നത്. ഇപ്പോൾ സർക്കാർ കൊടിയ ദാരിദ്ര്യത്തിൽ ആണെന്ന് ഹൈക്കോടതിയിൽ പോലും സംസ്ഥാന സർക്കാർ വ്യക്തമാക്കി പറഞ്ഞു. 1600 രൂപ ക്ഷേമ പെൻഷൻ നൽകാനില്ലാത്ത ഒരു സർക്കാർ ആണ് എന്നാൽ ധൂർത്തിന് ഒരു കുറവുമില്ല മുഖ്യമന്ത്രിക്കുള്ള ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞദിവസം സർക്കാർ കൊടുത്തു തീർത്തു 80 ലക്ഷം രൂപ ഒരു മാസം 30 ലക്ഷം രൂപ മാത്രമേ പോലീസിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും സർക്കാർ അടിയന്തരമായ ഉത്തരവിറക്കി ധനവകുപ്പിനെ കൊണ്ട് 50 ലക്ഷം രൂപ അനുവദിപ്പിച്ചു.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

7 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

10 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

10 hours ago