മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി എഴുതിയ ബുക്ക് ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ നെ അഭിനന്ദിച്ച് നിരവധി പേര് രംഗത്ത് എത്തുന്നുണ്ട്. ഇടുത്തിടെ അമിതാഭ് ബച്ചനും വിസ്മയെ അഭിനന്ദിച്ച് രംഗത്ത് എത്തി. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും അടങ്ങിയതാണ് പുസ്തകം. ഇപ്പോള്‍ പുസ്തകം വായിച്ച ശേഷം വിസ്മയയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്.
സുപ്രിയയുടെ കുറിപ്പ്, ‘ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരിയായതില്‍ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് സ്പര്‍ശിക്കുന്നതും തെളിമയാര്‍ന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിര്‍ന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു.
അതിപ്രശസ്ത വ്യക്തിത്വങ്ങളായ, മോഹന്‍ലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്ബോള്‍ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയില്‍ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കള്‍ക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നില്ക്കുന്ന കുട്ടികളെ വളര്‍ത്തിയതില്‍ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങള്‍. പോകൂ, ആ സ്പോട്ലൈറ്റില്‍ നില്ക്കൂ മായാ. ഈ ലോകം സ്റ്റാര്‍ഡസ്റ്റുകളുടെ ഗ്രെയിനുകളാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഒപ്പം സ്പോട്ലൈറ്റുകള്‍ നിങ്ങളിലാണ്. ഇതാണ് നമ്മളെക്കുറിച്ച് മനസ്സില്‍ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദി.’
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…