entertainment

അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും പൃഥ്വിക്ക് കിട്ടിയിട്ടുണ്ട്, സുകുമാരനെ അനുസ്മരിച്ച് സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ആയിരുന്ന സുകുമാരന്റെ 23-ാം ചരമ വാര്‍ഷികമാണ് ഇന്ന്. ഇപ്പോള്‍ അച്ഛനെ അനുസ്മരിക്കുകയാണ് മക്കളും മരുമക്കളും. സകുമാരന്റെ രണ്ടാമത്തെ മകനും നടനുമായ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വാക്കുകളാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്.

‘അച്ഛന്‍, കൂടെ ജീവിക്കുന്ന മനുഷ്യനില്‍ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവര്‍ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാന്‍ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരില്‍ കണ്ടറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങള്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കും.’- സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അച്ഛന് അഭിമാനമാവാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.  എല്ലാക്കാലത്തും മിസ് ചെയ്യുന്നു എന്ന് തന്നെയായിരുന്നു ഇന്ദ്രജിത്തും കുറിച്ചത്.

നിര്‍മ്മാല്യം എന്ന ചിത്രത്തിലൂടെയാണ് സുകുമാരന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധിക്കിരിയായ ഒരു ചെറുപ്പകാരന്റെ വേഷമായിരുന്നു സുകുമാരന്‍ അവതരിപ്പിച്ചത്. പിന്നീട് 1977ല്‍ പുറത്തെത്തിയ ശംഖുപുഷ്പം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് പിന്നീട് സുകുമാരന്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1997 ജൂണ്‍ മാസത്തില്‍ മൂന്നാറിലെ വേനല്‍ക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം 1997 ജൂണ്‍ 16ന് ഈ ലോകത്തോട് വിടപറഞ്ഞു. 49-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അന്ന് പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും ഇന്ദ്രജിത്ത് 12-ാം ക്ലാസിലുമായിരുന്നു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

14 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

32 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

45 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

51 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago