entertainment

നിവിന്‍ തനിക്ക് വേണ്ടി വഴിമാറി തന്നത് ആണ്,സുരാജ് വെഞ്ഞാറമൂട് പറയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ സിനിമ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം സസുരാജ് വെഞ്ഞാറമൂടിന് ആണ് ലഭിച്ചത്.മൂത്തോനിലെ കഥാപാത്രവുമായി നിവിന്‍ പോളിയും ശക്തമായ സാന്നിധ്യമായിരുന്നു.എന്നാല്‍ ഒടുവില്‍ നിവിനെ മറികടന്ന് സുരാജ് നേട്ടത്തിന് അര്‍ഹനാവുകയായിരുന്നു.ഇപ്പോള്‍ സുരാജിന്റെ പ്രതികരണമാണ് വ്യത്യസ്തമായിരിക്കുന്നത്.നിവിന്‍ തനിക്ക് വേണ്ടി വഴിമാറി തന്നത് ആണെന്ന് സുരാജ് പറഞ്ഞു.’ഞാന്‍ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് നിവിന്‍ മാറിത്തന്നത്.ഞങ്ങള്‍ രണ്ടാളും ഒരു ഫ്‌ലാറ്റിലാണ്.സ്‌കൈലൈന്‍ അപാര്‍ട്‌മെന്റില്‍.ഒരു ഫ്‌ലാറ്റിലേയ്ക്ക് ഒരവാര്‍ഡ് മതി.ആള്‍ക്കും കിട്ടിയല്ലോ.’-സുരാജ് പറഞ്ഞു..

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ,’മാനസികമായി നമ്മളൊക്കെ ഒരുപാട് ബുദ്ധിമുട്ടിയ സമയമാണ് ഈ കോവിഡ് കാലം.എന്നിരുന്നാലും ഇതൊക്കെ മാറും എന്നൊരു മുന്‍വിധിയോടെയാണ് ഇപ്പോള്‍ ഷൂട്ടിങ് വരെ തുടങ്ങിയിരിക്കുന്നത്.ഇതിനു മുമ്പ് എനിക്ക് സംസ്ഥാന,ദേശീയ പുരസ്‌കാരം കിട്ടുമ്പോളും സിനിമാ സെറ്റില്‍ തന്നെയായിരുന്നു.ഈ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ഷോട്ട് എടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു.സംവിധായകനായ ഡിജോയാണ് അവാര്‍ഡ് വാര്‍ത്ത സെറ്റില്‍ അറിയിക്കുന്നത്.സത്യത്തില്‍ ഈ ജൂറി അംഗങ്ങളുടെ ഭാഗ്യം ഒന്നു നോക്കണേ.നമ്മളൊക്കെ സിനിമകള്‍ ചെറിയ മൊബൈലിലും ടിവിയിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അവര്‍ വിശാലമായ തിയറ്ററില്‍ ഇരുന്നാണ് ഈ സിനിമകളൊക്കെയും കണ്ടു തീര്‍ത്തത്.തിയറ്ററില്‍ ഇരുന്ന് എന്ന് സിനിമ കാണാന്‍ കഴിയും എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്.അന്ന് ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത്,ഇവിടെ എനിക്ക് ഹാസ്യതാരത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.എന്റെ അമ്മ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിച്ചത് ഹാസ്യതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയാണ്.അതുകൊണ്ട് തന്നെ ഇന്ന് രാവിലെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു,ദയവ് ചെയ്ത് കോമഡിയൊന്നും പറയരുതെന്ന്.ഇത്തവണ കോമഡി അവാര്‍ഡ് ഇല്ലെന്നും അതിന്റെ അവസാനത്തെ അവാര്‍ഡ് ഞാന്‍ വാങ്ങി നിര്‍ത്തിയെന്നും പറഞ്ഞു..ഇനി അങ്ങോട്ട് വരാനിരിക്കുന്ന സിനിമകളില്‍ അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളാണ്.ഏത് വേഷം വന്നാലും ഞാന്‍ ചെയ്യും.ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഹ്യൂമര്‍ കഥാപാത്രമാണ്.’

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

5 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

9 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

43 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

48 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago