അഭിനയത്രിയും നർത്തകിയുമായ നിരഞ്ജന അനൂപ് സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വിഡിയോകളും പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഹിറ്റായിരിക്കുന്നത് താരത്തിന്റെ പുതിയ റീലാണ്. നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനുമൊപ്പം ഡാൻസ് ചെയ്യുകയാണ് നിരഞ്ജന.
‘ഞങ്ങൾ റീൽ വിഡിയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നിരഞ്ജന ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് മൂവരും ചേർന്ന് വിഡിയോ ചെയ്തിരിക്കുന്നത്. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ടിനൊപ്പമാണ് താരങ്ങളുടെ ഈ ഡാൻസ് എന്നത് ശ്രദ്ധേയം. ഷൂട്ട് ബ്രേക്ക്, ലൊക്കേഷൻ മാഡ്നസ് എന്നീ ഹാഷ്ടാഗിനൊപ്പമാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഏതായാലും ആരാധകരുടെ മനം കവരുകയാണ് ഇപ്പോൾ ആ വിഡിയോ. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് വന്നുകൊണ്ടിരിക്കുന്നത്. തന്റെ ഡാൻസ് വിഡിയോകൾ നിരഞ്ജന മുൻപും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. റംസാനുമായുള്ള ഡാൻസ് വിഡിയോ ഈയിടെ ശ്രദ്ധ നേടിയിരുന്നു. ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…