entertainment

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാർ കൂട്ടിയിടിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

അപകടത്തിൽ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാൽ അദ്ദേഹവും ആശുപത്രിയിൽ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

6 mins ago

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

11 mins ago

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

27 mins ago

ഭരണം തരൂ 24 മണിക്കൂർ രാജ്യം മുഴുവൻ സൗജന്യ വൈദ്യുതി- കെജരിവാളിന്റെ മെഗാ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് ഗോദയിൽ ഒടുവിൽ വന്ന എ.പി പി നേതാവ് അരവിന്ദ് കെജരിവാൾ രാജ്യം മുഴുവൻ 24 മണിക്കൂർ സൗജന്യ വൈദ്യുതി…

33 mins ago

കോഴിക്കോട് ഡോക്ടർക്ക് രോഗിയുടെ മർദനം, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം. ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ…

55 mins ago

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചു, പിന്നിൽ പിതാവുമായുള്ള സാമ്പത്തിക തർക്കം

കോഴിക്കോട് : പിതാവുമായുള്ള സാമ്പത്തിക തർക്കത്തിൽ വിദ്യാർത്ഥിയ്‌ക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ…

1 hour ago