entertainment

പൊക്കമുള്ള പ്ലാവിൽ കയറി മുകളിൽ നിന്നും താഴോട്ട് ചാടാൻ പദ്ധതിയിട്ടു- സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകൻ കാശിനാഥനും രണ്ടാമത്തെ മകൻ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈൻ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.

കുട്ടികാലത്ത് താൻ ആ-ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സൂരാജ് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. അറിവില്ലാത്ത പ്രായത്തിലാണ് സംഭവം നടന്നതെന്നും വീട്ടിന് അടുത്തുള്ള ചേച്ചി തന്നോട് തെങ്ങിൽ കയറി ഒരു കരിക്ക് ഇട്ടു തരുമോ തന്നാൽ അത് കൊടുത്തിട്ട് സൈക്കിൾ വാങ്ങുന്നതിലേക്കായി രണ്ട് രൂപ തരാമെന്ന് പറഞ്ഞെന്നും അത് പ്രകാരം താൻ തെങ്ങിൽ കയറിയെന്നും സൂരാജ് പറയുന്നു.തെങ്ങിൽ കയറി തേങ്ങയിടുന്ന സമയത്താണ് അച്ഛനും മാമനും കൂടി പെണ്ണ് കാണാൻ പോയി അത് നടക്കാതെ തിരികെ വരുന്നത്, അത് നടക്കാത്തിന്റെ കലിപ്പ് മുഴുവൻ തന്നോട് തീർക്കുമെന്ന് മനസിലായപ്പോൾ നേരേ തെങ്ങിൽ നിന്നും ഇറങ്ങി അടുത്തുള്ള പൊക്കമുള്ള പ്ലാവിൽ കയറിയെന്നും മുകളിൽ കയറി താഴോട്ട് ചാടാൻ പ്ലാനിട്ടന്നും സൂരാജ് പറയുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago