entertainment

ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങി, ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. അതേ സമയം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്ന വ്യക്തിയാണ് സുരാജ്. അലഹബാദിൽ നിന്നും ആക്സിഡന്റായി വരുമ്പോൾ ഒരു സാരി കയ്യിൽ പിടിച്ച് സഹോദരിക്ക് വേണ്ടി കൊണ്ടുവന്ന അനുഭവമാണ് സുരാജ് ഇപ്പോൾ പങ്കുവെക്കുന്നത്. അവതാരകനാണ് പുസ്തകത്തിൽ പങ്കുവെച്ച അനുഭവത്തെക്കുറിച്ച് താരത്തോട് അഭിമുഖത്തിനിടെ ചോദിക്കുന്നത്. ചേച്ചിയുടെ കല്യാണത്തിനായി വരുന്നതിനിടെയാണ് അലഹബാദിൽ വച്ച് അപകടമുണ്ടാകുന്നത്.

അപകടത്തെ തുടർന്ന് അതുവരെ സ്വരൂപിച്ച കാശ് അതിനായി ചിലവായെന്നും ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങിയെന്നുമാണ് സുരാജ് പറയുന്നത്. ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ് പറയുന്നുണ്ട്. ‘അന്ന് വീട്ടിൽ കാര്യങ്ങൾ പെട്ടെന്ന് അറിയിക്കില്ല. കത്തിലൂടെയാണ് കാര്യം അറിയിക്കുക. അലഹബാദിൽ ആക്സിഡന്റ് നടക്കുമ്പോൾ വീട്ടിലേക്ക് ലെറ്ററിലൂടെയാണ് അറിയിച്ചത്. എന്റെ ചേച്ചിയുടെ കല്യാണമാണ് ആകെക്കൂടി കയ്യിൽ ഇരുന്ന പൈസയെല്ലാം പോയി. അവസാനം കുറച്ച് പൈസ മാറ്റിവെച്ച് അതിൽ നിന്നും ചേച്ചിക്ക് ഒരു ഡ്രസും വാങ്ങിയാണ് വീട്ടിലേക്ക് ചെല്ലുന്നത്. അതെന്റെ പുസ്തകത്തിൽ ഞാൻ എഴുതിയിട്ടുണ്ട്’

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago